ഇരിങ്ങാലക്കുട : കരുവന്നൂർ പാലത്തിൻ്റെ അരികുവശങ്ങളിൽ വയർ ഫെൻസിംഗ് സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ബുധനാഴ്ച ആരംഭിച്ചു. ആത്മഹത്യകൾ കൂടിവരുന്നതിൽ പ്രദേശവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഏറെ ഗൗരവത്തോടെയാണ് കാണുന്നത് എന്നും പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയുള്ള ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ കെ.എസ്.ടി.പി ഉദ്യോഗസ്ഥർക്ക് നേരത്തെ നല്കിയിരുന്നതായും മന്ത്രി ആർ ബിന്ദു പറഞ്ഞു.
കരുവന്നൂർ പാലത്തിനെ ആത്മഹത്യാമുനമ്പാക്കാൻ അനുവദിക്കില്ല. പാലത്തിൻ്റെ അരികുവശങ്ങളിൽ വയർ ഫെൻസിംഗ് സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ എത്രയും വേഗം പൂർത്തിയാക്കും മന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com