ഇരിങ്ങാലക്കുട : പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ലോക സി.ഒ.പി.ഡി ദിനത്തോടനുബന്ധിച്ച് പൾമനോളജി വിഭാഗത്തിലെ ഡോക്ടർ ജിക്കു വി ചന്ദ്രന്റെ നേതൃത്വത്തിൽ ശ്വാസകോശ രോഗങ്ങൾ വരാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട മുൻകരുതലുകളെകുറിച്ചും വന്നു കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെകുറിച്ചും പ്രത്യേകം ക്ലാസും ചർച്ചയും “BREATH EASY” ഒരുക്കിയിരുന്നു.
ആശുപത്രിയിൽ വന്ന രോഗികളും കൂടെ വന്നവരും ചർച്ചയിൽ പങ്കെടുത്തു. കൂടാതെ രജിസ്റ്റർ ചെയ്ത രോഗികൾക്ക് ഏകദേശം എണ്ണൂറു രൂപ ചെലവുവരുന്ന പൾമനറി ഫങ്ഷൻ ടെസ്റ്റ് (PFT) തികച്ചും സൗജന്യമായി ചെയ്തു നൽകി. മാനേജർ ഓപ്പറേഷൻസ് ആൻജോ ജോസ്, സോഷ്യൽ വർക്കർ സിസ്റ്റർ ലിസ്ജോ സി.എസ്.എസ്, നഴ്സിംഗ് സൂപ്പർവൈസർ ഷിൽഗ ബാബു എന്നിവർ നേതൃത്വം നൽകി.
ആശുപത്രിയിൽ രാവിലെ ഒൻപതു മണി മുതൽ ഉച്ചക്ക് പന്ത്രണ്ടര വരെയും ഉച്ചകഴിഞ്ഞു നാലു മണി മുതൽ ആറു മണി വരെയും പൾമനോളജി വിഭാഗത്തിലെ ഡോ. ജിക്കു വി ചന്ദ്രന്റെ സേവനം ഉണ്ടാകും എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com