ഇരിങ്ങാലക്കുട : വോട്ടർ പട്ടികയിലെ ക്രമക്കേടിൽ രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ച 5 ചോദ്യങ്ങൾക്ക് മറുപടി നല്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചു.
പുതുക്കിയ ഡിജിറ്റൽ വോട്ടർ ലിസ്റ്റുകൾ പ്രതിപക്ഷത്തിന് നൽകാതിരുന്നതെന്തുകൊണ്ട്? രാഷ്ട്രീയ പാർട്ടികൾക്കും പൗരന്മാർക്കും ഉള്ള ഈ അടിസ്ഥാന ജനാധിപത്യ അവകാശം എന്ത് നിയമമോ നടപടിക്രമമോ അടിസ്ഥാനമാക്കി നിഷേധിച്ചു?
വോട്ടെടുപ്പിന്റെയും വോട്ടെണ്ണലിന്റെയും ദൃശ്യങ്ങൾ ഇല്ലാതാക്കിയോ, മറച്ചുവച്ചോ?
അനേകം നിയോജകമണ്ഡലങ്ങളിൽ വോട്ടർ ലിസ്റ്റുകളിൽ ക്രമക്കേടുകൾ, വ്യാജ വോട്ടുകൾ, പട്ടിക തട്ടിപ്പുകൾ എന്നിവയുണ്ടായതായി റിപ്പോർട്ടുകൾ. ഇത്തരം ഗുരുതരമായ ലംഘനങ്ങൾ അന്വേഷിക്കാനും ശരിയാക്കാനും കമ്മീഷൻ എത്രത്തോളം അടിയന്തരവും സുതാര്യവുമായ നടപടികൾ സ്വീകരിക്കുന്നു?
പ്രതിപക്ഷ നേതാക്കൾക്ക് സുരക്ഷിതവും തുല്യമായ പ്രചാരണ അന്തരീക്ഷം ഉറപ്പാക്കേണ്ടതിന് പകരം എന്തുകൊണ്ട് ഭീഷണി, പീഡനം, തടസ്സം എന്നിവ നേരിടേണ്ടിവരുന്നു?
ഭരണഘടനാപരമായ സ്വാതന്ത്ര്യം കമ്മീഷൻ വിട്ടുകൊടുത്തിട്ടില്ലെന്നും ബിജെപി സർക്കാരിന്റെ സ്വാധീനത്തിൽ പ്രവർത്തിച്ചിട്ടില്ലെന്നും രാജ്യത്തെ ഉറപ്പാക്കാൻ കഴിയുമോ?
എന്നീ ചോദ്യങ്ങളാണ് യൂത്ത് കോൺഗ്രസ്സ് തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് അയച്ച കത്തിൽ ചോദിക്കുന്നത്. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജോമോൻ മണാത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ഭാരവാഹികളായ വിനു ആന്റണി, ഷിൻസ് വടക്കൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

