ഇരിങ്ങാലക്കുട : രണ്ടു ദശാബ്ദ കാലത്തിലധികമായി ഓണക്കാലത്ത് കൂടൽമാണിക്യം ക്ഷേത്രത്തിനു മുന്നിൽ പൂക്കളം ഒരുക്കുന്ന ശ്രീ കൂടൽമാണിക്യം സായാഹ്ന കൂട്ടായ്മ പൂരാടത്തിന് ഒരുക്കിയത് 50 അടിയുടെ മെഗാ ദൃശ്യ വിരുന്ന്. രാംലല്ല പ്രമേയമാക്കി നിർമിച്ച പൂക്കളം പൂർത്തിയാകാൻ 12 മണിക്കൂർ എടുത്തു. കിഴക്കേനടക്ക് മുന്നിൽ ഒരുക്കിയ പൂക്കളത്തിന് ഏകദേശം 300 കിലോ പൂക്കൾ വേണ്ടിവന്നു .
വ്യാഴാഴ്ച രാത്രി 7 മുതൽ ഞായറാഴ്ച പുലർച്ച വരെ സായാഹ്ന കൂട്ടായ്മയിലെ അംഗങ്ങളും കുടുംബാംഗങ്ങളും, മെഗാ പൂക്കളം ഒരുങ്ങുന്നുണ്ട് എന്നറിഞ്ഞ് പാതിരാത്രി പോലും എത്തിയ കാഴ്ചക്കാരും പൂക്കള നിർമ്മാണത്തിൽ പങ്കെടുത്തു എന്നതാണ് പ്രത്യേകത.
ബുധനാഴ്ച ക്ഷേത്രദർശനത്തിന് എത്തിയവർക്ക് പൂക്കളം ദൃശ്യവിസ്മയമായി. ചിത്രങ്ങൾ എടുക്കാനും സെൽഫി എടുക്കാനും പൂക്കളത്തിന് ചുറ്റും കൗതുകത്തോടെ കാഴ്ചക്കാർ ഒത്തുകൂടി. CLICK TO WATCH MEGHA POOKALAM VIDEO
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

