യുക്തിവാദി എം.സി. ജോസഫ് വെളിച്ചമായി നമുക്കു മുന്നേ സഞ്ചരിച്ചവൻ – ഡോ. ധർമ്മരാജ് അടാട്ട്

ഇരിങ്ങാലക്കുട : വെളിച്ചമായി നമുക്കു മുന്നിൽ സഞ്ചരിച്ചവനായിരുന്നു യുക്തിവാദി എം.സി ജോസഫെന്ന് കാലടി സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ ധർമ്മരാജ് അടാട്ട് പറഞ്ഞു. താൻ മാത്രമല്ല തൻ്റെ കുടുംബവും തന്നെ പിൻപറ്റുന്നവരാണെന്ന് അദ്ദേഹം നമ്മെ ബോധ്യപ്പെടുത്തി. ഇത് അസാധാരണമായ ഒരു കീഴ്വഴക്കമാണ്. അതുകൊണ്ടാണ് ഒരു കുടുംബം മുഴുവൻ ഇന്നിവിടെ ഓർമ്മിക്കപ്പെടുന്നത്.

നവോത്ഥാനകാലചിന്തകൾ ചവിട്ടി പുറത്താക്കിയ ആചാരങ്ങളും അനുഷ്ഠാനങ്ങളും നമ്മുടെ വീടുകളെ വിഴുങ്ങുകയും അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും തലസ്ഥാനം നമ്മുടെയൊക്കെ വീടുകളായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കാലാവസ്ഥയിൽ യുക്തിവാദി എം.സി. ജോസഫിൻ്റെ ചിന്തകൾ ഏറെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളയുക്തിവാദിസംഘം തൃശൂർ ജില്ലാ കമ്മിറ്റി ഇരിങ്ങാലക്കുട എസ് ആൻഡ് എസ് ഹാളിൽ നടത്തിയ യുക്തിവാദി എം.സി. ജോസഫ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ.ധർമ്മരാജ് അടാട്ട്.

കേരള യുക്തിവാദി സംഘം ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ കെ.ഡി ഉഷ അദ്ധ്യക്ഷതവഹിച്ചു. എം.സി. ജോസഫിന്റെയും അദ്ദേഹത്തോടൊപ്പം മൃതശരീരം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനു വിട്ടു നൽകിയ മക്കളായ അഡ്വ എം. ജെ മാത്തൻ , എം.ജെ ചെറിയാൻ , ഡോ അച്ചപ്പിള്ള, എം.ജെ ലീല എന്നിവരെ അനുസ്മരിച്ചു സംസാരിച്ചു കൊണ്ട് യുക്തിവാദിസംഘം മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി. ശബരി ഗിരീഷ് പ്രസംഗിച്ചു. പ്രശസ്ത ചിന്തകനും ഭിഷഗ്വരനുമായ ഡോ. സി. വിശ്വനാഥൻ കർതൃത്വബോധവും ഓജോ ബോർഡും എന്ന വിഷയത്തിൽ എം.സി സ്മാരക പ്രഭാഷണം നടത്തി.

യു എൻ പുരസ്കാരം ലഭിച്ച കല്ലേറ്റുംകര NIPMR ൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സി. ചന്ദ്രബാബുവിനെ യോഗത്തിൽ ആദരിച്ചു. എം.സി. ജോസഫിൻ്റെ ചെറുമകൻ അഡ്വ. ഐബൻ മാത്തൻ മുഖ്യാതിഥിയായി പങ്കെടുത്തു. സ്വാഗത സംഘം ചെയർമാൻ കെ.എസ്. സുധാകരൻ, ജനറൽ കൺവീനർ സജ്ജൻ കാക്കനാട്, യുക്തിവാദി സംഘം ജില്ലാ സെക്രട്ടറി സിന്ധുരാജ് ചാമ പറമ്പിൽ ട്രഷറർ എം. വി. മുക്ത എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page