ചലച്ചിത്ര സംവിധായകൻ മോഹൻ വിടപറഞ്ഞു – എൺപതുകളിലെ നിരവധി മലയാള ഹിറ്റ് സിനിമകളുടെ ശില്പിയായിരുന്നു ഇരിങ്ങാലക്കുട സ്വദേശിയായ ഈ സംവിധായകൻ

ഇരിങ്ങാലക്കുട : സംവിധായകനും ഇരിങ്ങാലക്കുട സ്വദേശിയുമായ എം മോഹൻ (76 ) അന്തരിച്ചു. എൺപതുകളിൽ ശ്രദ്ധ നേടിയ നിരവധി ചിത്രങ്ങളുടെ ശില്പിയായിരുന്നു.

ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പിൽ മടത്തി വീട്ടിൽ പരേതരായ നാരായണൻനായരുടെയും അമ്മുക്കുട്ടി അമ്മയുടെയും മകനാണ്. കഴിഞ്ഞ 30 വർഷങ്ങളായി എറണാകുളം കസ്തൂർബാ നഗറിൽ ആണ് താമസം.

വിടപറയും മുമ്പേ, പക്ഷേ, അങ്ങനെ ഒരു അവധിക്കാലത്ത്, ഇസബല്ല ഇടവേള, രചന, രണ്ടു പെൺകുട്ടികൾ തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു. അദ്ദേഹം അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം വിടപറയും മുമ്പേ എന്നീ അഞ്ചു സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. ഇതിലെ ഇനിയും വരൂ കഥയറിയാതെ എന്നിവയുടെ കഥയും അദ്ദേഹത്തിന്റെതാണ്. ഉപാസന മോഹൻ തന്നെ നിർമ്മിച്ചതും ആണ് .

പി വേണുവിന്റെ സഹായി എന്ന നിലക്കാണ് അദ്ദെഹം തുടക്കം കുറിച്ചത്. പിന്നീട് ജോൺപോളുമായുള്ള പ്രവർത്തനം അദ്ദേഹത്തെ കലാപരമായും സാമ്പത്തികമായും മികവാർന്ന ചിത്രങ്ങളൂടെ സംവിധായകനാക്കി. പത്മരാജനോടൊത്തും അദ്ദേഹത്തിന്റെ ഇടവേള ശാലിനി എന്റെ കൂട്ടുകരി പോലുള്ള സിനികകളീൽ ഒന്നിച്ചുപ്രവർത്തിക്കാൻ അദ്ദേഹത്തിനായി. മലയാളസിനിമയിലെ സുവർണ്ണകാലമായ 80തുകളിലെ മുൻ നിര സംവിധായകനായി അദ്ദേഹത്തെ കണക്കാക്കുന്നു.

2006 ൽ പുറത്തിറങ്ങിയ ക്യാംപസ് ആണ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. നർത്തകിയായ അനുപമയാണ് ഭാര്യ. പുരേന്ദർ ( ബിസിനസ്സ്, ചെന്നൈ) , ഉപേന്ദർ ( ബിസിനസ്സ്, എറണാകുളം ) എന്നിവർ മക്കളും അൻഷൂ മരുമകളുമാണ്.

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി കഴിഞ്ഞ വർഷം മേയ് മാസത്തിൽ സംഘടിപ്പിച്ച ഇന്നസെന്റ് അനുസ്മര ചടങ്ങിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്ത് നടന്ന മറ്റൊരു ചടങ്ങിൽ പങ്കെടുക്കുന്നതിനിടയിൽ കുഴഞ്ഞ് വീണിരുന്നു. ഇതിനു ശേഷം തിരുവനന്തപുരത്തും എറണാകുളത്തുമായി ചികിൽസയിലായിരുന്നു . എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചൊവാഴ്ച രാവിലെ പത്ത് മണിയോടെയാണ് മരണം സംഭവിച്ചത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page