ഇരിങ്ങാലക്കുട : നടനകൈരളിയുടെ മോഹിനിയാട്ടം ഗുരുകുലമായ നടനകൈശികിയുടെ ആഭ്യമുഖ്യത്തിൽ ഗുരു നിർമ്മല പണിക്കരുടെ ശിഷ്യയായ അമീന ഷാനവാസിന്റെ സോളോ മോഹിനിയാട്ടം അവതരണം ‘സപര്യ’ ഡിസംബർ 24 ഞായറാഴ്ച നടനകൈരളിയുടെ കൊട്ടിച്ചേതം സ്റ്റുഡിയോ തിയേറ്ററിൽ വൈകുന്നേരം 5.30 ന് അരങ്ങേറും.
കവിയും, ഗാനരചയിതാവും, സംസ്ഥാനത്തിന്റെ മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ ഐഎഎസ് (റിട്ട), ചടങ്ങിൽ വിശിഷ്ടാതിഥിയാകും.
നാട്ടുവാങ്കം സാന്ദ്ര പിഷാരടി, വോക്കൽ നീലംപേരൂർ സുരേഷ്‌കുമാർ, മദ്ദളം കലാനിലയം പ്രകാശൻ, ഇടയ്ക്ക കലാനിലയം രാമകൃഷ്ണൻ ഓടക്കുഴൽ വിവേക് ഷേണായി എന്നിവർ അവതരണത്തിന് അകമ്പടിയേകും.
അമീന ഷാനവാസ് ജനിച്ചതും വളർന്നതും കൊച്ചിയിലാണ്. 2005ൽ മോഹിനിയാട്ടം അഭ്യാസിയായി കരിയർ ആരംഭിച്ച അവർ 2019 മുതൽ ഗുരു നിർമല പണിക്കരുടെ ശിക്ഷണത്തിലാണ്. ഭരതനാട്യം കലാകാരി കൂടിയായ അവരെ ഇപ്പോൾ രഞ്ജിത്തും വിജ്ഞയും പരിശീലിപ്പിക്കുന്നു. 2002-ൽ ശ്യാമള സുരേന്ദ്രന്റെ നേതൃത്വത്തില്‍ ധരണി സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്‌സിൽ ഭരതനാട്യത്തിലും പിന്നീട് മോഹിനിയാട്ടത്തിലും അമീന അഭ്യസിച്ചു തുടങ്ങി. സാമ്പത്തിക ശാസ്ത്ര ബിരുദധാരിയായ അമീന ഭാരതിദാസൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫൈൻ ആർട്‌സിൽ (ഭരതനാട്യം) ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
ധരണി സംഘത്തിലെ നർത്തകിയായി ഇന്ത്യയിലും വിദേശത്തും നിരവധി ഉത്സവങ്ങളിലും സാംസ്കാരിക പരിപാടികളിലും അമീന പങ്കെടുത്തിട്ടുണ്ട്. മ്യൂണിക്കിലെയും ഫ്രാങ്ക്ഫർട്ടിലെയും ബുഡാപെസ്റ്റിലെയും ഇന്ത്യൻ എംബസി ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ കൾച്ചറൽ പ്രോഗ്രാം, കൊണാര്ക് ഫെസ്റ്റിവൽ, ചിദംബരം നാട്യാഞ്ജലി ഫെസ്റ്റിവൽ, വാറങ്കലിലെ കാകതീയ രാജവംശോത്സവം, കരൂർ നാട്യാഞ്ജലി ഫെസ്റ്റിവൽ, ധരണി ഫെസ്റ്റിവൽ എന്നിവ ഇതിൽ ശ്രദ്ധേയമാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com