ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ മേയ് 27 മുതൽ അഞ്ചു ദിവസമായി നടന്നുവന്നിരുന്ന കൂച്ചിപ്പൂടി ശില്പ ശാല സമാപിച്ചു. പരമ്പരാഗത രീതിയിലുള്ള കൂച്ചിപ്പൂടിയുടെ യക്ഷഗാന ശൈലി അഭ്യസിപ്പിക്കുന്ന ചുരുക്കം ചിലരിൽ പ്രഗൽഭനായ ഗുരുനാഥൻ പസുമാർത്തി രത്തയ്യ ശർമ്മയാണ് ശില്പശാല നയിച്ചിരുന്നത്.
കൂച്ചിപ്പുടി യക്ഷഗാന ശൈലിയും അതിലെ നൃത്ത നടന ചിട്ടപ്പെടുത്തലുകളുടെ പ്രത്യേകതയും പുതിയ തലമുറക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അവന്തിക സ്പേസ് ഫോർ ഡാൻസ് സംഘടിപ്പിച്ച ശില്പശാലയിൽ കേരളത്തിൻ്റെ പലഭാഗത്തുനിന്നും പുറത്തു നിന്നുമായി മുപ്പതോളം നൃത്തവിദ്യാർത്ഥികൾ ഇരിങ്ങാലക്കുട ശാന്തം ഹാളിൽ നടന്ന കൂച്ചിപ്പൂടി ശില്പശാലയിൽ പങ്കെടുത്തു.
കൂച്ചിപ്പൂടി എന്ന നൃത്ത കലാരൂപത്തിൻ്റെ ഈറ്റില്ലമായ ആന്ധ്രയിലെ കൂച്ചിപ്പൂടി ഗ്രാമത്തിൽ നിന്ന്, പ്രശസ്ത നർത്തകിയായ ശ്രീലക്ഷ്മി ഗോവർദ്ധനൻ്റെ അവന്തിക സ്പേസ് ഫോർ ഡാൻസ് എന്ന സ്ഥാപനത്തിലെ വിദ്യാർത്ഥികളെ പ്രഹ്ലാദനാടകം യക്ഷഗാനം അഭ്യസിപ്പിക്കുന്നതിന് ഇരിങ്ങാലക്കുടയിൽ എത്തിയതാണ് എൺപതു വയസ്സുകാരനായ പസുമാർത്തി രത്തയ്യ ശർമ്മ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com