ജപ്പാൻ വനിത ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയിൽ നടന്ന കൂടിയാട്ട മഹോത്സവത്തിൽ നങ്ങ്യാർക്കൂത്ത് അവതരിപ്പിച്ചു

ഇരിങ്ങാലക്കുട : ജപ്പാൻ വനിത ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയിൽ നടക്കുന്ന കൂടിയാട്ട മഹോത്സവത്തിൽ നങ്ങ്യാർക്കൂത്ത് അവതരിപ്പിച്ചു. പന്ത്രണ്ട് ദിവസങ്ങളായി മഹോത്സവത്തിൽ മൂന്നാം ദിവസമായ ബുധനാഴ്ചയാണ് മിച്ചിക്കൊ ഓനോ എന്ന ജപ്പാൻ വനിത ആസ്വാദകരുടെ മനംകവർന്ന് നങ്ങ്യാർക്കൂത്ത് അവതരിപ്പിച്ചത്. കേരളീയ കലകളിലുള്ള താല്പര്യം കൊണ്ട് കഴിഞ്ഞ ആറേഴുവർഷമായി കൃത്യമായ ഇടവേളകളിൽ ഇരിങ്ങാലക്കുട എത്തി മിച്ചിക്കൊ ഓനോ നങ്ങ്യാർ കൂത്ത് അഭ്യസിച്ച് വരുന്നു.

ഇരിങ്ങാലക്കുട വച്ച് തന്നെയാണ് മിച്ചിക്കോയുടെ നങ്ങ്യാർ കൂത്ത് അരങ്ങേറ്റവും നടന്നത്. സരിതാകൃഷ്ണകുമാറിന്റെ അടുത്ത് നങ്ങ്യാർക്കൂത്ത് അഭ്യസിക്കുന്ന മിച്ചിക്കൊ ബുധനാഴ്ച പൂതനാമോക്ഷമാണ് അവതരിപ്പിച്ചത് . മുപ്പത്തി ഏഴാമത് മഹോത്സവത്തിന്റെ പ്രത്യേക പരിപാടി ആയിട്ടാണ് ഈ നങ്ങ്യാർ കൂത്ത് അരങ്ങേറിയത്‌.

മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം അഭിഷേക് എസ് എന്നിവർ മിഴാവിലും , കലാനിലയം ഉണ്ണികൃഷ്ണൻ ഇടക്കയും, താളം സരിത കൃഷ്ണകുമാറും കൈകാര്യം ചെയ്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page