ഇരിങ്ങാലക്കുട : എ.ബി.വി.പി ഇരിങ്ങാലക്കുട നഗർ സമിതിയുടെ നേതൃത്വത്തിൽ വിവേകാനന്ദന്റെ ജന്മദിനം വിപുലമായി ആഘോഷിച്ചു. പൂതക്കുളം മൈതാനിയിൽ നിന്ന് ആരംഭിച്ച വിദ്യാർത്ഥി റാലി ആൽത്തറയ്ക്ക് സമീപം എബിവിപിയുടെ സംസ്ഥാന അധ്യക്ഷൻ ഡോക്ടർ വൈശാഖ് സദാശിവം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സ്വാമി വിവേകാനന്ദന്റെ ആശയവും നെഞ്ചിലേറ്റിക്കൊണ്ട് മുന്നോട്ടുപോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ സമിതി അംഗം ആദിത്യൻ ഷൈജു സ്വാഗതം പറഞ്ഞു ചടങ്ങിൽ എ ബി വി പി ഇരിഞ്ഞാലക്കുട നഗർ പ്രസിഡന്റ് അതുൽ ടി ജെ അധ്യക്ഷത വഹിച്ചു. നഗർ സമിതി അംഗം അംബിക നന്ദി രേഖപ്പെടുത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
