ത്രിപുടിയുടെ ദ്വിദിന മിഴാവ് ശില്പശാല ‘ഒലി’ ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന ത്രിപുടിയുടെ മിഴാവ് ശില്പശാല ‘ഒലി’ പ്രശസ്ത കൂടിയാട്ട കലാകാരി കപില വേണു ഉദ്ഘാടനം ചെയ്തു. പരമ്പരാഗത വാദ്യോപകരണമായ മിഴാവിന്റെ അനന്ത സാധ്യതകളെ മനസിലാക്കി കൊടുക്കുവാൻ ഈ ശില്പശാലയ്ക്ക് കഴിയട്ടെ എന്ന് കപില തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ആശംസിച്ചു.

ത്രിപുടിയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ സൂരജ് നമ്പ്യാർ സ്വാഗതവും കലാമണ്ഡലം രാജീവ് ശില്പശാലയെ കുറിച്ചുള്ള ലഘു വിവരണവും നൽകി. ഇരിങ്ങാലക്കുട ശാന്തത്തിൽ നടന്നുവരുന്ന ദ്വിദിന ശില്പശാല ഞായറാഴ്ച സമാപിക്കും.

You cannot copy content of this page