കരുവന്നൂർ : സിപിഐ(എം) കരുവന്നൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൻതോട് സെന്ററിൽ ബഹുജന സംഗമം സംഘടിപ്പിച്ചു. സംഗമം സിപിഐഎം ഏരിയ കമ്മിറ്റി അംഗം ഡോ കെ.പി ജോർജ് ഉദ്ഘാടനം ചെയ്തു. സിപിഐ(എം) ലോക്കൽ കമ്മിറ്റി അംഗം പി.എസ് വിശ്വംഭരൻ അധ്യക്ഷത വഹിച്ച സംഗമത്തിന് എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി വിഷ്ണു പ്രഭാകരൻ അഭിവാദ്യം ചെയ്തു.
സിപിഐ(എം) കരുവന്നൂർ ലോക്കൽ സെക്രട്ടറി പികെ മനുമോഹൻ സ്വാഗതവും ലോക്കൽ കമ്മിറ്റിയഗം കെ.വി സുനിലൻ നന്ദിയും രേഖപ്പെടുത്തി. 18ാം ലോക സഭ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പശ്ചാത്തലം വിശദമാക്കികൊണ്ടും ജനങ്ങളുടെ അഭിപ്രായങ്ങൾ ആരാഞ്ഞുമാണ് സിപിഐ(എം) ബഹുജന സംഗമങ്ങൾ ലോക്കൽ അടിസ്ഥാനത്തിൽ സംഘടിപ്പിച്ചുവരുന്നത്.