ഇരിങ്ങാലക്കുട : കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് അവരുടെ നിക്ഷേപ സംഖ്യ അടിയന്തരമായി തിരിച്ചു നൽകുവാൻ സർക്കാർ സത്വര നടപടികൾ സ്വീകരിക്കണമെന്നും, ബാങ്കിലെ നിക്ഷേപ തട്ടിപ്പിലെ മുഴുവൻ പേരേയും നിയമ നടപടിക്കു വിധേയമാക്കണമെന്നും കേരള കോൺസ് (എം) ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ വർഗ്ഗീസ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഈച്ചരത്ത് ഉൽഘാടനം ചെയ്തു. സംസ്ഥാന സ്റ്റിയറിംങ്ങ് കമ്മറ്റി മെമ്പർമാരായ ബേബി മാത്യൂ കാവുങ്ങൽ , ഡെന്നീസ് കെ ആന്റണി, ബിജു ആന്റണി നിയോജക മണ്ഡലം ഭാരവാഹികളായ റോബി കാളിയങ്കര, സുനിൽ ചെരടായി , പി.ആർ സുശീലൻ , സി.എ വർഗ്ഗീസ് , പി.എസ് ജയരാജൻ, അഡ്വ. മിഥുൻ തോമസ്, ഡേവീസ് തുളുവത്ത്, വർഗ്ഗീസ് ജോൺ , എം.കെ ജോളി, അശോകൻ പിഷാരടി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

