ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ മുതൽ പുതക്കുളം വരെയുള്ള ഭാഗത്ത് കെ.എസ്.ടി.പി റോഡ് നിർമ്മാണം അടുത്തുതന്നെ ആരംഭിക്കുമെന്ന് മന്ത്രി ആർ ബിന്ദു മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ മുതൽ പുതക്കുളം വരെയുള്ള ഭാഗത്ത് കെ.എസ്.ടി.പി. റോഡ് നിർമ്മാണം അടുത്തുതന്നെ ആരംഭിക്കുമെന്ന് മന്ത്രി ആർ ബിന്ദു മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ അറിയിച്ചു.

ബണ്ടുകളിലെ തടസ്സങ്ങൾ അടിയന്തിരമായി നീക്കം ചെയ്യണമെന്നും, മഴ വരുമ്പോൾ മാത്രം ശ്രദ്ധിക്കുന്ന രീതിയിൽ നിന്നും മാറി റഗുലേറ്ററുകളും ഷട്ടറുകളും സമയാസമയങ്ങളിൽ റിപ്പയർ നടത്തണമെന്നും വിവിധ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.

മുകുന്ദപുരം താലൂക്ക് വികസന സമിതിയുടെ 176-ാമത് തിങ്കളാഴ്ച മുകുന്ദപുരം താലൂക്ക് കോൺഫറൻസ് ഹാളിൽ ഉന്നതവിദ്യാഭ്യസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ വിവിധ ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മുകുന്ദപുരം തഹസിൽദാർ നാരായണൻ സി യോഗത്തെ സ്വാഗതം ചെയ്തു. വയനാട് ഉരുൾപൊട്ടലിൽ അകാലത്തിൽ പൊലിഞ്ഞ വർക്ക് യോഗം അനുശോചനം രേഖപ്പെടുത്തി.

ഇരിങ്ങാലക്കുട ആൽത്തറയിലെ ആലിൻ്റെ ഉണങ്ങിയ കൊമ്പ് വീണ് കാർ യാത്രക്കാരന് പരുക്ക് പറ്റിയതായി ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് പ്രസ്തുത വിഷയത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന് മുൻസിപ്പൽ ചെയർപേഴ്സൺ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

നിലവിൽ ബസ്സ് സർവീസ് ഇല്ലാത്തതും സർവീസുകൾ കുറവുള്ളതുമായ റൂട്ടുകളിൽ പുതിയ റൂട്ടുകൾ നിർദ്ദേശിക്കുന്നതിന് ആഗസ്റ്റ് 24 ന് വൈകീട്ട് 3 മണിക്ക് ഇരിങ്ങാലക്കുട നിയോജക മണ്ഡലം ജനകീയ സദസ്സ് സംഘടിപ്പിക്കുമെന്ന് ജോയിന്റ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ യോഗത്തിൽ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page