ഇരിങ്ങാലക്കുട : ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന “സ്കിൽ ഡേ” നഗരസഭ ചെയർപേഴ്സൺ സുജ സജ്ജീവ് കുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ ജിഷാ ജോബി അധ്യക്ഷത വഹിച്ചു. നൈപുണ്യ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥിനികൾ നിർമ്മിച്ച ഉൽപന്നങ്ങളുടെ പ്രദർശനം നല്ല രീതിയിൽ സംഘടിപ്പിച്ചു.
ഫാഷൻ ഡിസൈനിങ്, കമ്പ്യൂട്ടർ സയൻസ്, ഒപ്റ്റിക്കൽ ഫൈബർ ടെക്നീഷ്യൻ എന്നീ മൂന്ന് കോഴ്സുകളിലെ വിദ്യാർത്ഥിനികളാണ് അവരുടെ മികവുകൾ കാഴ്ചവെച്ചത്. ചടങ്ങിന് വി എച്ച് എസ്. ഇ പ്രിൻസിപ്പാൾ ധന്യ കെ.ആർ സ്വാഗതവും വൊക്കേഷണൽ അധ്യാപിക ജസീല എം. നന്ദിയും അറിയിച്ചു .
പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പദ്ധതിയിളുടെ എൻ.എസ്.ക്യൂ.എഫ് കോഴ്സുകളുമായി ബന്ധപ്പെട്ട നൂതന ആശയങ്ങൾ, കോഴ്സിനെ സംബന്ധിച്ച ഉപരി പഠന /തൊഴിൽ സാധ്യതകൾ, പാഠ്യപ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിക്കപ്പെടുന്ന ഉത്പന്നങ്ങൾ, സേവനങ്ങൾ എന്നിവ ക്യാമ്പസിൽ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു ദിനമാണ് ‘സ്കിൽ ഡേ’.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com