പുല്ലൂർ : കൽക്കട്ടയിൽ വച്ച് നടന്ന മോസസ് മെമ്മോറിയൽ അഖിലേന്ത്യ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ പുല്ലൂർ പൊതു ചിറക്കൽ സുനിത്തിന്റെയും, അഞ്ജുവിന്റെയും മകൾ അശ്വതിയെ കോൺഗ്രസ് മുരിയാട് മണ്ഡലം 70-ാം ബൂത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു.
കോൺഗ്രസ് മുരിയാട് മണ്ഡലം പ്രസിഡണ്ട് സാജു പാറേക്കാടൻ ഉപഹാരം സമർപ്പിച്ചു . മുൻ പഞ്ചായത്ത് അംഗം ഗംഗാദേവി സുനിൽ, ബ്ലോക്ക് സെക്രട്ടറി ശ്രീജിത്ത് പട്ടത്ത്, യൂത്ത് കോൺപ്രസിഡണ്ട് മുൻനിയോജക മണ്ഡലം പ്രസിഡണ്ട് വിബിൻ വെള്ളയത്ത്, ബൂത്ത് ഇൻചാർജ് കെ. എസ് ഷൈൻ ട സത്യദേവ് എന്നിവർ പങ്കെടുത്തു.
ഇരിങ്ങാലക്കുട ഡോൺബോസ്കോ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അശ്വതി, ഭരതനാട്യം, നാടോടി നൃത്തം എന്നീ ഇനങ്ങളിലും ഒട്ടേറെ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. സ്കൂളിലെ എൻ.സി.സി കേഡറ്റ് കൂടിയാണ് അശ്വതി. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സാജു പാറേക്കാടൻ ഉപഹാരം സമർപ്പിച്ചു.
ചടങ്ങിൽ മുൻ പഞ്ചായത്ത് അംഗം ഗംഗാദേവി സുനിൽ, ബ്ലോക്ക് സെക്രട്ടറി ശ്രീജിത്ത് പട്ടത്ത്, യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം പ്രസിഡണ്ട് വിബിൻ വെള്ളയത്ത് , ബൂത്ത് ഇൻ ചാർജ് കെ.എസ്. ഷൈൻ, സത്യദേവ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com