82-മത് ഗോൾഡൺ ഗ്ലോബ് അവാർഡുകളിൽ നാല് നോമിനേഷനും 78 -മത് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡിൽ രണ്ട് നോമിനേഷനും നേടിയ ഇംഗ്ലീഷ് ചിത്രം ” എ റിയൽ പെയിൻ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 17 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.
ജൂത അമേരിക്കൻ ബന്ധുക്കളായ ഡേവിഡും ബെഞ്ജിയും വിട പറഞ്ഞ മുത്തശ്ശിയുടെ ബാല്യകാല വീട് സന്ദർശിക്കാൻ പോളണ്ടിലേക്ക് യാത്ര തിരിക്കുന്നതും യാത്രയ്ക്കും പോളണ്ടിലെ വ്യത്യസ്ത കാഴ്ചകൾക്കിടയിൽ ഇവർക്കിടയിൽ ഉടലെടുക്കുന്ന ഭിന്നതകളുമാണ് 90 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രമേയമായി വരുന്നത്.
2024 ലെ മികച്ച പത്ത് ചിത്രങ്ങളിൽ ഒന്നായി അമേരിക്കൻ ഫിലിം ഇൻസ്റ്റിട്ട്യൂട്ട് തിരഞ്ഞെടുത്ത ചിത്രം കൂടിയാണിത്. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6 ന്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive