ഇരിങ്ങാലക്കുട : ജെ.സി.ഐ. സോൺ 20 യുടെ നേതൃത്വത്തിൽ തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളുൾപ്പെടുന്ന മേഖല തല ഷട്ടിൽ ടൂർണമെന്റിൽ ജെ.സി.ഐ. ഇരിങ്ങാലക്കുട ഓവർ ഓൾ കിരീടം നേടി. കുരിയച്ചിറ സ്പോർട്സ് സെന്ററിൽ വെച്ച് നടന്ന ടൂർണമെന്റ് തൃശൂർ കോർപ്പറേഷൻ ഡപ്യൂട്ടി മേയർ എം.എൽ. റോസി ഉൽഘാടനം ചെയ്തു. സോൺ പ്രസിഡന്റ് അരുൺ ജോസ് അദ്ധ്യക്ഷത വഹിച്ചു.
സോൺ വൈസ് പ്രസിഡന്റ് മെജോ ജോൺസൺ ആശംസ പ്രസംഗം നടത്തി. കോർപ്പറേഷൻ കൗൺസിലർ സിന്ധു ആന്റോ ചാക്കോളയിൽ നിന്ന് ഓവർ ഓൾ ട്രോഫിയും ക്യാഷ് അവാർഡുo ജെ.സി.ഐ. ഇരിങ്ങാലക്കുട പ്രസിഡന്റ ലിയോ പോളും പ്രോഗ്രാം ഡയറക്ടർ ലിഷോൺ കാട്ട്ളയും ചേർന്ന് ഏറ്റ വാങ്ങി.
പുരുഷൻമാരുടെ സിംഗിൾസ്, ഡബിൾസ്, മൽസരങ്ങളിൽ ഒന്നാം സ്ഥാനവും വനിതകളുടെ സിംഗിൾസിൽ റണ്ണറപ്പും കുട്ടികളുടെ സിംഗിൾസിൽ ഒന്നും രണ്ടും സ്ഥാനങ്ങളും നേടിയാണ് ഓവർ ഓൾ കിരിടവും 15555 രൂപയുടെ ക്യാഷ് അവാർഡും നേടിയത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com