“സുഖദം” സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നാഷണൽ സർവ്വീസ് സ്കീമിൻ്റെയും ഭാരതീയ ചികിത്സാ വകുപ്പിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റ് ഇരിങ്ങാലക്കുട ഗവ. ആയൂർവേദ ആശുപത്രിയുമായി സഹകരിച്ച് യൂണിറ്റിൻ്റെ പങ്കാളിത്ത ഗ്രാമത്തിലുള്ളവർക്കും പൊതുജനങ്ങൾക്കുമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ഉദ്ഘാടനം നിർവഹിച്ചു.

പി.ടി.എ പ്രസിഡൻ്റ് ബിനോയ് വി.ആർ അദ്ധ്യക്ഷത വഹിച്ച ക്യാമ്പിന് ഇരിങ്ങാലക്കുട ഗവ ആയൂർവേദ ഹോസ്പിറ്റലിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ആഷ്ലി ജോസ്, സീനിയർ ഹൗസ് സർജൻ ഡോ. ചന്ദന, ഫാർമസിസ്റ്റ് ഹൈറുന്നീസ എന്നിവർ നേതൃത്വം നൽകി.

പൊതുജനങ്ങളും വിദ്യാർത്ഥികളും അടക്കം അമ്പതോളം പേർ സൗജന്യ ക്യാമ്പ് പ്രയോജനപ്പെടുത്തുകയുണ്ടായി. വി.എച്ച്.എസ്.ഇ വിഭാഗം പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ലസീദ എം.എ, അദ്ധ്യാപകരായ സുരേഖ എം.വി, ഷമീർ എസ്.എൻ, എൻഎസ്എസ് വോളന്റിയേഴ്സ് എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page