സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പറപ്പൂക്കര കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മെട്രോ ഹെൽത്ത് കെയറിന്റെയും മെട്രോ ഐ കെയറിന്റെയും സഹകരണത്തോടെ
പറപ്പൂക്കര സെൻറ് ജോൺസ് പബ്ലിക് സ്കൂളിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബീന സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.
പറപ്പൂക്കര ഇടവക വികാരി റവറന്റ് ഫാദർ റാഫേൽ പഞ്ഞിക്കാരൻ അധ്യക്ഷത വഹിച്ചു. .

മെട്രോ ഐ കെയർ മാനേജിംഗ് ഡയറക്ടർ ഡോ. കെ സി രജനി മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ശ്രീകുമാർ എം മെട്രോ ഹെൽത്ത് കെയർ കൺസൾട്ടൻൻ്റ ഓർത്തോ സർജൻ ഡോക്ടർ കെ.പി ജയകുമാർ, ജോയി കാഞ്ഞിരപ്പള്ളൻ, റീന ഫ്രാൻസിസ് എന്നിവർ ആശംസകൾ അർപ്പിച്ച സംസാരിച്ചു.

കത്തോലിക്കാ കോൺഗ്രസ് പ്രസിഡണ്ട് റെജി പാലത്തിങ്കൾ സ്വാഗതവും സൈമൺ പുതുപ്പുള്ളി പറമ്പിൽ നന്ദിയും പറഞ്ഞു. മെട്രോ ഐ കെയർ ഇൻ ചാർജ് ജയ്സൺ പാറേക്കാടൻ ക്യാമ്പിന് നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page