ഇരിങ്ങാലക്കുട : അഴിമതിക്കാരനായ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രാജി വയ്ക്കണമെന്ന് ആവിശ്യപ്പെട്ട് യുവമോർച്ച നടത്തിയ നിയമസഭാ മാർച്ചിൽ പോലീസ് നടത്തിയ നരനായാട്ടിനെതിരെ യുവമോർച്ച സൗത്ത് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ബിജെപി സൗത്ത് ജില്ല ജനറൽ സെക്രട്ടറി കെ പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. യുവമോർച്ച ജില്ല അധ്യക്ഷൻ കെ എം ലാൽ അധ്യക്ഷത വഹിച്ചു.
അഴിമതിക്കാരനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശന്റെയും ആഭ്യന്തര മന്ത്രി ചെന്നിത്തലയുടെയും നിലപാട് അപലപനീയമാണെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് കെ പി ഉണ്ണികൃഷ്ണൻ സംസാരിച്ചു. SIR വിഷയത്തിൽ പോലെ അഴിമതിയുടെ കാര്യത്തിലും ഇണ്ടി മുന്നണി കേരളത്തിലും ഒരുമിച്ച് ആണെന്നുള്ളതിനുള്ള തെളിവ് കൂടി ആണ് പിണറായി വിജയനെ സംരക്ഷിക്കുന്നതിലൂടെ ബോധ്യമായെന്നും അദ്ദേഹം കൂട്ടി ചേർത്തു.
വൈസ് പ്രസിഡന്റ് ആശിഷ ടി രാജ്, സെക്രട്ടറി ശ്രീരാജ്, മണ്ഡലം പ്രസിഡന്റ്മാരായ സുഖിൻ പടിയൂർ, വിശ്വജിത് അരയാം പറമ്പിൽ, ജനറൽ സെക്രട്ടറിമാരായ അമീഷ് കെ പി, അഖിൽ കൊരട്ടി, ബിജെപി ജില്ല സെക്രട്ടറി ശ്യാംജി മാഠത്തിങ്കൾ, യുവമോർച്ച നേതാക്കളായ കീർത്തി ഉണ്ണിമായ, ആദിത്യ വിഷ്ണു, യദു കമൽ, കർഷക മോർച്ച ജില്ല വൈസ് പ്രസിഡന്റ് വാണികുമാർ, വാർഡ് കൗൺസിലർ ആര്യ സുമേഷ് തുടങ്ങിയവർ നേതൃത്വം നൽകി. യുവമോർച്ച ജനറൽ സെക്രട്ടറി എൻ ആർ ഹരി പ്രസാദ് സ്വാഗതവും വൈസ് പ്രസിഡന്റ് ജിനു ഗിരിജൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



