ഇരിങ്ങാലക്കുട : ഖേലോ ഇന്ത്യാ – സായി വനിതാ ശാക്തീകരണത്തിൻ്റെ ഭാഗമായി വെയിറ്റ് ലിഫ്റ്റിങ് മത്സരം ക്രൈസ്റ്റ് കോളെജിൽ നടത്തപ്പെട്ടു. ഇൻഡ്യയിൽ 10 ജില്ലകൾക്കാണ് മത്സരം നടത്താൻ സ്പോർട്ട്സ് അഥോറിറ്റി ഓഫ് ഇന്ത്യ അനുമതി നൽകിയത്. തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ ആർ സാംബശിവൻ അധ്യക്ഷനായ ഉദ്ഘാടന ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭാ ചെയർ പേഴ്സൺ സുജ സഞ്ജീവ്കുമാർ ഉദ്ഘാടനം നിർവഹിച്ചു.
കോളേജ് മാനേജർ ഫാ ജോയ് പീണിക്കപറമ്പിൽ, ജില്ലാ സെക്രട്ടറി ചിത്ര, സംസ്ഥാന വൈസ് പ്രസിഡന്റ് ജയിംസ് ടി ടി, ജോസ് എന്നിവർ സംസാരിച്ചു. 264 പോയിൻ്റ് നേടി ക്രൈസ്റ്റ് കോളെജ് ഒന്നാം സ്ഥാനവും, 168 പോയിൻ്റ് നേടി സെൻ്റ് ജോസഫ് മേലൂർ രണ്ടാം സ്ഥാനവും നേടി. ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിനി പ്രതീക്ഷ സജികുമാർ ബെസ്റ്റ് ലിഫ്റ്ററായി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

