ഇരിങ്ങാലക്കുട : ഠാണാ-ചന്തക്കുന്ന് ജംഗ്ഷൻ്റെ വികസന പ്രവർത്തനത്തിന്റെ ഭാഗമായി ഏറ്റെടുത്ത ഭൂമിയിലെ നിർമ്മിതികൾ പൊളിച്ച് നീക്കുന്നതിന് തിങ്കളാഴ്ച തുടക്കം കുറിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി എസ് എൻ എൽ ഓഫീസിന്റെ മതിലാണ് ആദ്യം പൊളിച്ചത്. ഫ്ലാഗ് ഓഫ് മന്ത്രി ഡോ.ആർ. ബിന്ദു നിർവ്വഹിച്ചു. ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു.
പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രവൃത്തികൾ നടക്കുന്നത്. ചന്തക്കുന്ന് മുതൽ പൂതംകുളം വരെയുള്ള ഭാഗമാണ് വീതി കൂട്ടി വികസി പ്പിക്കുന്നത്. മുകുന്ദപുരം താലൂക്കിലെ ഇരിങ്ങാലക്കുട, മനവലശ്ശേരി വില്ലേജുകളിൽ ഉൾപ്പെട്ട 0.5512 ഹെക്ടർ ഭൂമിയാണ് ഠാണ – ചന്തക്കുന്ന് ജങ്ഷൻ വികസനത്തിനായി ഏറ്റെടുത്തത്. പദ്ധതി പൂർത്തിയാകുന്നതോടെ ചന്തക്കുന്ന് മുതൽ പൂതംകുളം വരെയുള്ള റോഡ് 17 മീറ്ററായി വികസിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com