സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മെറിറ്റ് ഡേ ആഘോഷിച്ചു

ഇരിങ്ങാലക്കുട : 2024 മാർച്ച് പൊതു പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ പ്രതിഭാധനരായ 50 ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും 29 അഞ്ച് എ പ്ലസ് നേടിയ വിദ്യാർഥികളെയും ഉപരി പഠനത്തിന് യോഗ്യത നേടിയ മുഴുവൻ വിദ്യാർഥികളെയും അനുമോദിക്കുന്നതിനും ഹയർ സെക്കൻഡറി വിദ്യാലയത്തിന്റെ രജത ജൂബിലിക്ക് ആരംഭം കുറിക്കുന്നതിനുമായി രജത നിറവ് 2024 എന്ന പേരിൽ ഇരിങ്ങാലക്കുട സിയോൺ ഹാളിൽ പൊതുസമ്മേളനം സംഘടിപ്പിച്ചു.

റവ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ അധ്യക്ഷനായിരുന്ന യോഗത്തിൽ തൃശൂർ ഡിസ്ട്രിക്ട് റൂറൽ എസ് പി ഡോ. നവനീത് ശർമ്മ ഐ.പി.എസ് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ ആൻസൺ ഡൊമിനിക് പി സ്വാഗതം ആശംസിച്ചു. രൂപത കോർപ്പറേറ്റ് മാനേജർ ഫാദർ സിജോ ഇരിമ്പൻ രജത ജൂബിലി ആഘോഷ പ്രഖ്യാപനം നടത്തി.

വിദ്യാലയത്തിലെ എൻ.സി.സി പ്രോഗ്രാം കോർഡിനേറ്റർ ആയ മേജർ പദവിയിലേക്ക് ഉയർത്തപ്പെട്ട മായ എം വി ടീച്ചറെ തൃശൂർ റൂറൽ എസ്പി ഡോ. നവനീത് ശർമ ഐപിഎസ് ആദരിച്ചു. സ്കൂളിന്റെ പ്രഥമ പ്രിൻസിപ്പാൾ സി കെ പോളിനെയും സ്കൂൾ അഭ്യുദയകാംക്ഷി പി പി പി റപ്പായിയെയും ആദരിച്ചു.

കത്തീഡ്രൽ ട്രസ്റ്റി ആന്റണി കണ്ടംകുളത്തി, പി.ടി.എ പ്രസിഡണ്ട് ബൈജു കൂവപ്പറമ്പിൽ, പ്രഥമ പ്രിൻസിപ്പാൾ സി.കെ പോൾ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് റീജ ജോസ്, സ്കൂൾ അഭ്യുദയകാംക്ഷി പി പി റപ്പായി, ഒ.എസ്.എ പ്രതിനിധി ജോർജ് മാത്യു, സ്റ്റാഫ് സെക്രട്ടറി പാർവതി എം ആർ, വിദ്യാർത്ഥി പ്രതിനിധി കുമാരി ഗ്രേസ് ജോസഫ് കണ്ടംകുളത്തി എന്നിവർ ആശംസകൾ അർപ്പിച്ചു. എയ്ഞ്ചൽ ഷാജു, മാസ്റ്റർ അലക്സ് വർഗീസ് എന്നിവരും പരിപാടിയിൽ സംസാരിച്ചു. പ്രോഗ്രാം കൺവീനർ റോസി എം. വി നന്ദി പ്രകാശനം നടത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page