ജൂലായ് 22 മുതൽ കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ പുരുഷാർത്ഥക്കൂത്തുൾപ്പടെയുളള സുഭദ്രാധനഞ്ജയം കൂടിയാട്ടം അവതരിപ്പിയ്ക്കുന്നു

ഇരിങ്ങാലക്കുട : ശ്രീ.കൂടൽമാണിക്യം ദേവസ്വത്തിന്റെ സഹായസഹകരണത്തോടെ ഇരിങ്ങാലക്കുട കൂടിയാട്ട ആസ്വാദകസംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്രം കൂത്തമ്പലത്തിൽ വച്ച് സുഭദ്രാധനഞ്ജയം കൂടിയാട്ടം സമുചിതമായി നടത്തുന്നു.

തീർത്ഥയാത്ര ചെയ്ത് ഭാരതവർഷം മുഴുവൻ സഞ്ചരിച്ച അർജ്ജുനൻ തന്റെ ഉറ്റമിത്രമായ കൗണ്ഡിന്യൻ(വിദൂഷകൻ) നോടും കൂടി ദ്വാരകയിൽ ചെന്ന് ശ്രീകൃഷ്ണനെ കണ്ട് സുഭദ്രയെ വിവാഹം ചെയ്യാനുള്ള അനുവാദം വാങ്ങുന്നതാണ് കഥാ സന്ദർഭം. ഇതിനിടയിൽ ശിഖിനിശലഭം, ചലകുവലയം, സൗന്ദര്യംസുകുമാരതാ തുടങ്ങിയ അഭിനയപ്രധാനമുളള ഭാഗങ്ങളും, വിദൂഷകന്റെ വാചികാഭിനയത്തിന് പ്രാധാന്യമുള്ള വിവാദം, വിനോദം, അശനം, രാജസേവ എന്നീ വളരെ വിരളമായി മാത്രം അരങ്ങേറുന്ന പുരുഷാർത്ഥവും അവതരിപ്പിയ്ക്കുന്നുണ്ട് എന്ന പ്രത്യേകതയും ഉണ്ട്.

ജൂലായ് 22ന് അർജ്ജുനന്റെ പുറപ്പാട്, 25ന് വിദൂഷകൻ പുറപ്പാട്, 26ന് വിവാദം, 27ന് വിനോദം, 28, 29ന് അശനം, 30,31 ന് രാജസേവ സഹിതം ആഗസ്റ്റ് 2ന് സമാപിയ്ക്കുന്നു. എല്ലാ ദിവസവും വൈകിട്ട് 7ന് തുടങ്ങും.

ക്ഷേത്രം പാരമ്പര്യ അവകാശികളായ അമ്മന്നൂർ ചാക്യാർ മഠം ഗുരു അമ്മന്നൂർ കുട്ടൻചാക്യാരുടെ നേതൃത്വത്തിൽ ഡോ. അമ്മന്നൂർ രജനീഷ് ചാക്യാർ, ഡോ. അപർണ്ണ നങ്ങ്യാർ, അമ്മന്നൂർ മാധവ് ചാക്യാർ, പി.കെ. ഹരീഷ് നമ്പ്യാർ, നേപത്ഥ്യ ജിനേഷ് നമ്പ്യാർ, ശരത് നാരായണൻ നമ്പ്യാർ, ഡോ. അപർണ്ണ നങ്ങ്യാർ, ഇന്ദിര നങ്ങ്യാർ, രാധ നങ്ങ്യാർ, ദേവി നങ്ങ്യാർ, കലാമണ്ഡലം സതീശൻ, ജയൻ മാരാർ എന്നിവർ പങ്കെടുക്കുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page