ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് വി എച്ച് എസ് ഇ വിഭാഗം നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 24, 25 തീയ്യതികളിൽ ബോയ്സ് സ്കൂൾ ക്യാംപസിൽ വച്ച് നടത്തുന്ന “കരുതൽ 2024” ദ്വിദിന റസിഡൻഷ്യൽ മിനി ക്യാമ്പിന്റെ സംഘാടക സമിതി യോഗം വി.എച്ച്.എസ്.ഇ ഓഫീസിൽ വെച്ച് നടന്നു.
പി.ടി.എ പ്രസിഡൻ്റ് ശ്രീ ബിനോയ് വി.ആറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ സ്വാഗതവും പ്രോഗ്രാം ഓഫീസർ ലസീദ എം.എ ക്യാമ്പ് പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു.
വയനാടിൻ്റെ പുനരധിവാസത്തിൻ്റെ ഭാഗമായി സംസ്ഥാന എൻ.എസ്.എസ് സെൽ നിർമ്മിച്ചു നൽകുന്ന 150 വീടുകൾക്കായുള്ള വിഭവസമാഹരണത്തിനായുള്ള മാതൃകാ പ്രവർത്തനമായ “വയനാടൊരുക്കം ” പദ്ധതിയുടെ ഭാഗമായി കുട്ടികൾ ദോത്തി ചലഞ്ച്, തോർത്ത് ചലഞ്ച്, ഉപ്പേരി ചലഞ്ച്, ലോഷൻ ചലഞ്ച്, കുട ചലഞ്ച് , വീടുകളിൽ ജീവിത ശൈലീ രോഗ നിർണ്ണയം എന്നിവയിൽ പങ്കാളികളാകുന്നു.
ഭാരതീയ ചികിത്സാ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഗവ.ആയുർവേദ ആശുപത്രിയുമായി സഹകരിച്ച് “സുഖദം ” എന്ന പേരിൽ പങ്കാളിത്ത ഗ്രാമത്തിലുള്ളവർക്കായി ആയുർവേദ ക്യാമ്പും സൗജന്യ മരുന്നു വിതരണവും നടത്തുന്നു.
വനിതാശിശുക്ഷേമ വകുപ്പുമായി സഹകരിച്ച് സമം ശ്രേഷ്ഠം പദ്ധതിയുടെ ഭാഗമായി ജൻഡർ പാർലമെൻ്റ്, സമത്വജ്വാല എന്നിവ സംഘടിപ്പിക്കുന്നു .
ചടങ്ങിൽ വോളൻ്റിയർ ലീഡർമാരായി തിരഞ്ഞെടുക്കപ്പെട അനന്യ എം.എസ്, ജോസഫ് എസ് മാലിയേക്കൽ എന്നിവരെ പിടി എ പ്രസിഡൻ്റ് സർട്ടിഫിക്കറ്റ് നൽകി ആദരിക്കുകയും ചെയ്തു.
അദ്ധ്യാപകരായ നിസ കെ എസ് ,സന്തോഷ് ടി ബി , സബീന വി.ഐ, ഷിബിന എ.എച്ച്, ഹെൽമ ജോൺ, ഷമീർ എസ്.എൻ , ജയൻ കെ , വൊളൻ്റിയർ ലീഡർമാരായ അനന്യ എം.എസ് ജോസഫ് എസ് മാളിയേക്കൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com