വയോജന സംഗമം ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

എടക്കുളം : ലോക വയോജന ദിനാചരണത്തിനോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വയോജന സംഗമവും ഓണഘോഷവും എടക്കുളം സംഗമേശാലയത്തിൽ സംഘടിപ്പിച്ചു. ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ ബിജു പൊറുത്തൂർ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ഹാരിഷ് പോൾ അദ്ധ്യക്ഷത വഹിച്ചു.



നഗരസഭ കൗൺസിലർ സന്തോഷ് ബോബൻ ആമുഖ പ്രഭാഷണം നടത്തി. സോൺ ചെയർമാൻ അഡ്വ ജോൺ നിധിൻ തോമസ് മുഖ്യാതിഥി ആയിരുന്നു. ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ്ബ് സെക്രട്ടറി ഡയസ് കാരത്രക്കാരൻ സ്വാഗതവും ജെൻസൺ നന്ദിയും പറഞ്ഞു.

സമ്മേളനത്തിന് ശേഷം കലാപരിപാടികൾ അരങ്ങേറി. ഓണഘോഷത്തിനോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 51 ഭവനങ്ങളിലേക്ക് ഒരു മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com


You cannot copy content of this page