മുരിയാട് : മുരിയാട് സഹകരണ ബാങ്കിൻ്റെ വാർഷിക പൊതുയോഗം ബാങ്ക് ഹാളിൽ വച്ച് പ്രസിഡൻ്റ് അഡ്വ മനോഹരൻ്റെ അധ്യക്ഷതയിൽ ചേർന്നു. 2023-24 വർഷത്തെ കണക്കുകളും 24-25 വർഷത്തെ ബഡ്ജറ്റുo ബൈലോ ഭേദഗതിയും യോഗം അംഗീകരിച്ചു. 2023-24 സാമ്പത്തിക വർഷത്തിൽ ബാങ്കിന് ലാഭത്തിൽ തിരിച്ചെത്താൻ കഴിഞ്ഞു എന്ന് പൊതുയോഗത്തിൽ സെക്രട്ടറി വിലാസിനി റിപ്പോർട്ട് അവതിപ്പിച്ചു. സഞ്ചിത നഷ്ടം കഴിഞ്ഞാലേ ഡിവിഡൻ്റ് നൽകുവാൻ സാധിക്കുകയുള്ളൂ എന്ന് പ്രസിഡൻ്റ് അറിയിച്ചു . പൊതുയോഗത്തിൽ പങ്കെടുക്കുന്നവർക്കു ഒരു എൽ.ഈ.ഡി ബൾബ് ആണ് നൽകുന്നത്.
ബാങ്ക് പ്രദേശത്ത് വ്യത്യസ്ത രീതിയിൽ പ്രതിഭകളായവരെ പൊതുയോഗത്തിൽ വച്ച് ആദരിച്ചു. മുരിയാട് മിൽമയിൽ കൂടുതൽ പാൽ അളന്ന കർഷക (30,901 ലിറ്റർ) സിന്ധു വിശ്വംഭരൻ സംസ്ഥാന തലത്തിൽ മികച്ച മാതൃക ക്ഷീരസംഘമായി തിരഞ്ഞെടുത്ത ആനന്ദപുരം ക്ഷീര സംഘം പ്രസിഡൻ്റ് ഗിരിജൻ സെക്രട്ടറി ബാലകൃഷ്ണൻ, ബാങ്കിൻ്റെ അംഗവും ഡെപ്യൂട്ടി കളക്ടറായി ആദ്യമായി നമ്മുടെ പരിധിയിൽ സ്ഥാനം ലഭിച്ച ശാന്തകുമാരി, കഴിഞ്ഞ 38 വർഷമായി പാൽ അളക്കുന്ന കർഷക- ആ നന്ദപുരത്തെ കെ. എ. റോസി. , അഖിലേന്ത്യാ തലത്തിൽ IIT യുടെ GATE പ്രവേശന പരീക്ഷയിൽ റാങ്ക് നേടിയ ഡെലിൻ ഡേവിസ് തെക്കേക്കര,
മികച്ച ജില്ല NSS പ്രോഗ്രാം ഓഫീസർ ആയി തിരഞ്ഞെടുത്ത ശ്രീകൃഷ്ണ ഹൈസ്കൂളിലെ സന്ധ്യ ടീച്ചർ, ഇൻഡോ നേപ്പാൾ ഇൻ്റർനാഷ്ണൻ യോഗ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ 5 -ാം ക്ലാസ്സുകാരി തീർത്ഥസുജേഷ്, 10-ാം ക്ലാസ്സുകാരി സ്മൃതിക കെ. എം എന്നിവർക്കും മികച്ച സമ്മിശ്ര കർഷകനായി ജോസ് പുല്ലോക്കാരൻ മികച്ച നെൽ കർഷകനായി ബാബു കളത്തിങ്കൽ, 2023 സംസ്ഥാന സ്കൂൾ ജൂനിയർ ഗേൾസ് ഫുട്ബാൾ റണ്ണർഅപ് ആയ ടീമംഗം ലക്ഷ്മി നന്ദ, പഞ്ചാബിൽ നടക്കുന്ന നാഷ്ണൻ ഹോക്കി ചാമ്പ്യൻഷിപ്പിലെ കേരള ടീമിൽ ഇടം നേടിയ ലക്ഷ്മി കെ. ശിവദാസ് എന്നിവരെയാണ് ആദരിച്ചത്. പൊതുയോഗത്തിന് വൈസ് പ്രസിഡൻ്റ് ഉദയകുമാർ സ്വാഗതവും ഡയറക്ടർ കണ്ണൻ വടക്കൂട്ട് നന്ദിയും പ്രകാശിപ്പിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com