ശ്രീ കൂടൽമാണിക്യം ദേവസ്വം നവരാത്രി മഹോത്സവം ഒക്ടോബർ 3 മുതൽ 13 വരെ

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തില്‍ ഈ വർഷത്തെ നവരാത്രി മഹോത്സവം ഒക്ടോബർ 3 മുതൽ 13 വരെ ക്ഷേത്ര കിഴക്കേ ഗോപുര നടയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നൃത്ത-സംഗീത വാദ്യലയങ്ങളോടെ ആഘോഷിക്കുന്നു.



70ൽ പരം ഇനങ്ങളിലായി കേരളത്തിനകത്തും പുറത്തുമുള്ള 700ൽപരം കലാകാരന്മാർ പങ്കെടുക്കുന്നുണ്ട്.
ആചാരാനുഷ്‌ഠാനങ്ങൾക്ക് കീർത്തികേട്ട ഈ മഹാക്ഷേത്രത്തിലെ ആഘോഷങ്ങൾ അതിൻ്റെ തനിമയിലും, വൈവിധ്യത്തിലും ശ്രേഷ്ഠമായ പാരമ്പര്യത്തിലും എന്നും വേറിട്ട് നിൽക്കുന്നു. ദേശീയ -സംഗീത-നൃത്ത – വാദ്യ മഹോത്സവമെന്ന് വാഴ്ത്തപ്പെടുന്ന സംഗമേശൻ്റെ തിരുവുത്സവം പോലെ തന്നെയാണ് ഈ നവരാത്രി മഹോത്സവവും കലാസ്വാദകർക്കുവേണ്ടി ഒരുക്കിയിട്ടുള്ളത് എന്ന് ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.



ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ ബിന്ദു ഒക്ടോബർ 3 വൈകിട്ട് 5:30 ന് നവരാത്രി മഹോത്സവം ഉദ്‌ഘാടനം നിർവഹിക്കും. ദിവസവും വൈകിട്ട് 5:30 മുതൽ പരിപാടികൾ ആരംഭിക്കും.



കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ ഗോപി, ദേവസ്വം ബോർഡ് ഭരണസമിതി അംഗങ്ങളായ ഡോ. മുരളി ഹരിതം, അഡ്വ. അജയ് കുമാർ, രാഘവൻ മുളങ്ങാടൻ , ബിന്ദു, അഡ്മിനിസ്റ്റ്രേറ്റർ ഉഷാനന്ദിനി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു .

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page