ഇരിങ്ങാലക്കുട : സംസ്‌കാരസാഹിതി ഇരിങ്ങാലക്കുടയിലെ ജനങ്ങളിൽ നിന്ന് നഗര വികസനവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിക്കുന്നു.
നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിക്കുന്ന 10 സംസ്‌കാരസാഹിതി ബോക്‌സുകളിലോ ഗുഗിൾ ഫോം വഴിയോ നിർദ്ദേശങ്ങൾ അറിയിക്കാം എന്ന് വാർത്താ സമ്മേളനത്തിൽ സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9961525251, 8089809711.
നവംബർ 16ന് നടത്തുന്ന സമാപന സമ്മേളനത്തിൽ മികച്ച 10 നിർദ്ദേശങ്ങൾ എഴുതുന്നവർക്ക് സമ്മാനങ്ങൾ നൽകും. അതേ പരിപാടിയിൽ, ജനങ്ങൾ മുന്നോട്ടുവച്ച ആശയങ്ങളെ സംബന്ധിച്ച് ഇരിങ്ങാലക്കുടയിലെ ജനപ്രതിനിധികൾ അവരുടെ ആശയങ്ങൾ പങ്കുവയ്ക്കുന്നു.
സംസ്കാര സാഹിതി മുൻ സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എം പിയുമായ സാവിത്രി ലക്ഷ്മണൻ, നിയോജക മണ്ഡലം ചെയർമാൻ അരുൺ ഗാന്ധിഗ്രാം, ട്രഷറർ എ.സി. സുരേഷ് , ഫ്രാൻസീസ് പുല്ലോക്കാരൻ , ജോസഫ് പള്ളിപ്പാട്ട്, ടി.ജി. പ്രസന്നൻ , സുലഭ വിനോദ് എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

