നഗരസഭയിലെ 32-ാം വാർഡിലെ ഹിൽപാർക്കിൽ ബയോ മൈനിംഗ് ആരംഭിച്ചു

ഇരിങ്ങാലക്കുട : നഗരസഭയിലെ 32-ാം വാർഡിലെ ഹിൽപാർക്കിൽ ബയോ മൈനിംഗ് ആരംഭിച്ചു. വർഷങ്ങളായി നിക്ഷേപിക്കപ്പെട്ടിട്ടുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ലെഗസി മാലിന്യങ്ങൾ സ്വച്ച് ഭാരത് മിഷൻ (അർബൻ) 2.0യിൽ ഉൾപ്പെടുത്തി ‘ബയോമൈനിംഗ്’ എന്ന നൂതന സാങ്കേതിക വിദ്യയുപയോഗിച്ച് വിവിധതരത്തിലുള്ള അജൈവമാലിന്യങ്ങളെ വേർതിരിച്ച് പുനഃചക്രമണത്തിന് വിധേയമാക്കുകയും 100% മാലിന്യമുക്തമാക്കി സ്ഥലം ഉപയോഗ യോഗ്യമാക്കി തിരിച്ചെടുക്കുകയുമാണ് പ്രവൃത്തികൊണ്ട് ലക്ഷ്യം വക്കുന്നത്.

1കോടി 8 ലക്ഷം രൂപയാണ് അടങ്കൽ തുകയായി കണക്കാക്കിയിട്ടുള്ളത്. പദ്ധതിയുടെ പ്രവർത്തന ഉദ്ഘാടനം ചെയർപേഴ്‌സൺ മേരിക്കുട്ടി ജോയ് നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 32-ാം വാർഡ് കൗൺസിലർ അഡ്വ. ജിഷ ജോബി സ്വാഗതം പറഞ്ഞു

നഗരസഭാ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി അബിൻ വെള്ളാനിക്കാരൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്, പൊതുമരാമത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, നഗരസഭയുടെ പ്രതിപക്ഷ നേതാവും കൗൺസിലർ കൂടെ ആയ കെ ആർ വിജയ, മുൻ നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി, നഗരസഭാ സെക്രട്ടറി എം ഷാജിക്ക്, തൃശൂർ ജില്ലാ ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ രജനീഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു,

യോഗത്തിൽ മുനിസിപ്പൽ എഞ്ചിനീയർ സന്തോഷ്കുമാർ റിപ്പോർട്ട്‌ അവതരിപ്പിക്കുകയും നഗരസഭ ക്ലീൻ സിറ്റി മാനേജർ ബേബി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ, ആരോഗ്യവിഭാഗം ജീവനക്കാർ, അജൈവ മാലിന്യ സംസ്കരണപ്ലാന്റ് ജീവനക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page