ഇരിങ്ങാലക്കുട : സുവർണ്ണജൂബിലി ആഘോഷിക്കുന്ന ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്റെ വാർഷിക കഥകളി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സമഗ്രസംഭാവനാ പുരസ്കാരം കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടിക്ക്.
അമ്പതാം വാർഷികത്തിന്റെ സവിശേഷസാഹചര്യത്തിൽ കഥകളിയുടെ എല്ലാ വിഭാഗങ്ങൾക്കും ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി പുരസ്കാരം നല്കാൻ ക്ലബ്ബ് ഭരണസമിതിയോഗം തീരുമാനിച്ചു.
കഥകളി പുരസ്കാരം – കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ (വേഷം), പത്തിയൂർ ശങ്കരൻകുട്ടി (സംഗീതം), സദനം ഗോപാലകൃഷ്ണൻ (ചെണ്ട), സദനം രാജഗോപാലൻ (മദ്ദളം), കലാമണ്ഡലം സതീശൻ (ചുട്ടി), ഊരകം നാരായണൻ നായർ (അണിയറ).
കൂടാതെ ഇ കേശവദാസ് സ്മാരക സ്മാരക കഥകളി പുരസ്കാരം കഥകളി ഗായകൻ കോട്ടയ്ക്കൽ മധുവിനും, പി ബാലകൃഷ്ണൻ സ്മാരക കഥകളി എന്റോവ്മെന്റ് കേരളകലാമണ്ഡലത്തിലെ വടക്കൻചിട്ട വേഷവിഭാഗം വിദ്യാർത്ഥി ആർ ആദിത്യനും നല്കുന്നതാണ്.
പുരസ്കാരങ്ങൾ 2025 ജനുവരി 12ന് നടക്കുന്ന സുവർണ്ണജൂബിലി സമാപന സമ്മേളനത്തിൽ സമ്മാനിക്കുന്നതാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com