ഇരിങ്ങാലക്കുട : മുപ്പത്തിയേഴാമത് കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പനുസ്മരണം ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിൽ ആചരിച്ചു . ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിൻ്റെ സഹകരണത്തോടെ 37വർഷങ്ങൾ തുടർച്ചയായി കഥകളിയിലെ മഹാഗായൻ്റെ സ്മരണകൾ നിലനിർത്തുന്ന “ഒക്ടോബർ ഒമ്പത്”, കഴിഞ്ഞ വർഷംമുതൽ കേരള കലാമണ്ഡലവുമായി സഹകരിച്ചാണ് സംഘടിപ്പിച്ചുവരുന്നത്.
രണ്ടു ഘട്ടങ്ങളിലായാണ് പരിപാടി ഒരുക്കിയത് ഒക്ടോബർ 6ന് ഒന്നാംഘട്ടത്തിൽ പ്രഥമ കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് കഥകളിസംഗീതോത്സവത്തിന് ചെറുതുരുത്തി കേരള കലാമണ്ഡലത്തിൽ നടന്നു. രണ്ടാംഘട്ടം ഒൿടോബർ 9ന് ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിൽ നടന്നു. ഭദ്രദീപം തെളിയിക്കൽ, പുഷ്പാർച്ചന, കഥകളിസംഗീതാരാധന, എന്നിവയുണ്ടായി.
“കഥകളിസംഗീതത്തിന്റെ പരിണാമപഥങ്ങൾ” എന്ന വിഷയത്തെ അധികരിച്ച് കലാനിരൂപകൻ രമേശൻ തമ്പുരാൻ സ്മാരകപ്രഭാഷണം നടത്തി. കലാമണ്ഡലം അക്കാദമിക് കോഓർഡിനേറ്റർ അച്യുതാനന്ദൻ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് കേരള കലാമണ്ഡലം അവതരിപ്പിച്ച കീചകവധം കഥകളി അരങ്ങേറി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com