ഇരിങ്ങാലക്കുട : വ്യത്യസ്തമായ ഒരു പാചകമത്സരത്തിന് ഇരിങ്ങാലക്കുട സാക്ഷ്യംവഹിച്ചു. സ്‌കൂളിലെത്തുന്ന നമ്മുടെ കൊച്ചുമക്കൾക്ക് ഭക്ഷണം പാകംചെയ്യുന്ന സ്കൂൾ പാചക തൊഴിലാളികൾക്കായി പൊതു വിദ്യാഭ്യാസ വകുപ്പ് പാചക മത്സരം സംഘടിപ്പിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഈ വർഷംമുതൽ ഉപജില്ലാതലത്തിൽ ഇത്തരം ഒരു മത്സരം. ജില്ലാതലത്തിലേക്കും സംസ്ഥാനതലത്തിലേക്കും സ്കൂൾ പാചക തൊഴിലാളികളുടെ മത്സരം നീളും.
തങ്ങൾ പാചകം ചെയ്യുന്ന ഭക്ഷണത്തിന്റെ കുറിച്ച് ആ സ്കൂളിലെ കുട്ടികളുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിപ്രായങ്ങൾ മാത്രം കേട്ട് പരിചയിച്ച സ്കൂൾ പാചക തൊഴിലാളികൾ പക്ഷെ മത്സരത്തിനെത്തിയപ്പോൾ തങ്ങളുടെ രുചികൂട്ടിനെകുറിച്ചു പുറമെനിന്നുമുള്ളവരുടെ അഭിപ്രായങ്ങൾ ആദ്യമായി കേട്ടപ്പോൾ ഏറെ സന്തോഷവതികളായി. ഇതുതന്നെയാണ് തങ്ങൾക്കുള്ള അംഗീകാരമെന്ന് അവർ ഏകസ്വരത്തിൽ പറഞ്ഞു.
ഇരിങ്ങാലക്കുട, ചാലക്കുടി ഉപജില്ലകളിലെ സ്കൂൾ പാചക തൊഴിലാളികൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ പാചക മത്സരം ഇരിങ്ങാലക്കുട ഗേൾസ് ഹൈസ്കൂളിൽ ചാലക്കുടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ നിഷ പി ബി ഉദ്ഘാടനം നിർവഹിച്ചു. അപേക്ഷകനിച്ചതുപ്രകാരം പത്തോളം പേർ മത്സരത്തിനെത്തിയിരുന്നു.
ഇരിങ്ങാലക്കുട ഉപജില്ല വിദ്യാഭ്യാസ ഓഫീസർ നിഷ എം.സി ചടങ്ങിൽ അധ്യക്ഷയായിരുന്നു. ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപിക സുഷാ കെ എസ്, പി ടി എ പ്രസിഡന്റ് അനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചാലക്കുടി ഉപജില്ല വിദ്യാഭ്യാസ ഓഫീസ് നൂൺ മീൽ ഓഫീസർ മുഹമ്മദ് നിസാർ സ്വാഗതവും, ഇരിങ്ങാലക്കുട ഉപജില്ല വിദ്യാഭ്യാസ ഓഫീസ് നൂൺ മീൽ ഓഫീസർ ശ്രീമതി പി നന്ദിയും പറഞ്ഞു.
ചാലക്കുടി നഗരസഭ വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു, ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് എന്നിവർ സമ്മാനദാനം നിർവഹിച്ചു.. രണ്ട് വിദ്യാഭ്യാസ ഉപജില്ലകൾക്കും വെവ്വേറെ മത്സരങ്ങളാണ് നടന്നത്.
ഇരിങ്ങാലക്കുട ജനറൽ ആശുപത്രി ഡയറ്റീഷൻ രശ്മി രതീഷ്, പാചക വിദഗ്ധൻ സജീവൻ പി ആർ, ഗേൾസ് ഹൈസ്കൂൾ ഇരിങ്ങാലക്കുട ഹെഡ്മിസ്ട്രസ് കെ എസ്, വിദ്യാർത്ഥി പ്രതിനിധി നവോമിക ജയൻ എന്നിവരായിരുന്നു പാചക മത്സരത്തിന്റെ വിധികർത്താക്കൾ.
ഇരിങ്ങാലക്കുട ഉപജില്ലയിൽ സമ്മാനഅർഹരായവർ :
ഒന്നാം സ്ഥാനം : പ്രേമ സി ആർ ( എ.എൽ.പി.എസ് ചങ്ങാലൂർ) രണ്ടാം സ്ഥാനം : ജയ ഉണ്ണികൃഷ്ണൻ ( ജി.എൽ.പി.എസ് മുകുന്ദപുരം) മൂന്നാം സ്ഥാനം സോണി അന്റു ( എൽ.എഫ്.സി.എച്ച്.എസ് ഇരിങ്ങാലക്കുട )
ചാലക്കുടി ഉപജില്ല വിജയികൾ :
1) ഷൈനി ബാബു ( സെന്റ് ജോൺസ് യുപിഎസ് മേലൂർ) 2) ചന്ദ്രിക ദാസൻ ( എസ്എൻഡിപി എൽപിഎസ് വലിയ പാടം) 3) ഗീത എ ബാലൻ ( എസ് എച്ച് സി ജി എൽപിഎസ് ചാലക്കുടി)
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com