ഇൻറർ സ്കൂൾ സിബിഎസ്ഇ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ് – ഡോ. രാജു ഡേവിസ് ഇൻ്റർനാഷണൽ സ്കൂൾ ജേതാക്കളായി

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ നടന്ന ഇൻറർ സ്കൂൾ സിബിഎസ്ഇ ബാസ്ക്കറ്റ്ബോൾ ടൂർണ്ണമെന്റിൽ ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂൾ , മാള ജേതാക്കളായി. രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും യഥാക്രമം ശാന്തിനികേതൻ പബ്ലിക് സ്കൂൾ ഇരിങ്ങാലക്കുട, ഹോളി ഗ്രേയ്സ് അക്കാദമി മാള എന്നിവർ നേടി.



ഇരിങ്ങാലക്കുട എസ്.എച്ച്.ഒ .അനിഷ് കരിം ഉദ്ഘാടനം നിർവ്വഹിച്ചു . എസ്.എൻ.ഇ.എസ് പ്രസിഡൻറ് സന്തോഷ് ചെറാക്കുളം പതാക ഉയർത്തി. മാനേജർ പ്രൊഫ. എം.എസ്. വിശ്വനാഥൻ, എസ്.എം.സി. ചെയർമാൻ പി. എസ് സുരേന്ദ്രൻ, പ്രിൻസിപ്പൽ പി.എൻ ഗോപകുമാർ,ഹെഡ്മിസ്ട്രസ് സജിത അനിൽകുമാർ എന്നിവർ സംസാരിച്ചു.



കായിക വിഭാഗം മേധാവി പി. ശോഭ., പി.കെ. ലെജ്ജിഷ് എന്നിവർ നേതൃത്വം നൽകി. വിവിധ വിദ്യാലയങ്ങളിൽ നിന്ന് 6 ടീമുകൾ പങ്കെടുത്തു. മുൻ ചെയർമാനും, ഡയറക്ടറുമായ എ.എ. ബാലൻ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.



എസ്.എൻ.ഇ.എസ് പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം, എസ്.എൻ.ഇ.എസ് മുൻ ചെയർമാനും ഡയറക്ടറുമായ എ.എ. ബാലൻ, മുൻ പ്രസിഡണ്ടും ഡയറക്ടറുമായ കെ കെ കൃഷ്ണന്ദബാബു എസ്.എൻ.ഇ.എസ് മെമ്പർ പി മുകേഷ് എന്നിവരാണ് ട്രോഫികൾ സ്പോൺസർ ചെയ്തത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page