പുല്ലൂർ : മുരിയാട് പഞ്ചായത്തിലെ പുല്ലൂർ ഊരകം PLO ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ വനിതകൾക്കായി ദ്വിദിന അച്ചാർ നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. ഇസാഫ് ഫൗണ്ടേഷൻ്റെ സഹകരത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്.
ബീറ്റ്റൂട്ട്, ഉണക്കമുന്തിരി, ബീഫ്, മീൻ, പച്ചമുളക്, നെല്ലിക്ക , കാടമുട്ട എന്നിവ ഉപയോഗിച്ചുള്ള അച്ചാർ നിർമ്മാണപരിശീലനമാണ് നടന്നത്. സംരംഭകത്വത്തിലേക്ക് കടന്നുവരാൻ താത്പര്യമുള്ളവർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും പരിശീലനത്തിൻ്റെ ഭാഗമായി നടന്നു.
നാൽപതിൽപരം വീട്ടമ്മമാരാണ് പരിപാടിയിൽ പങ്കെടുത്തത്. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി ദ്വിദ്വിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഇസാഫ് ഫൗണ്ടേഷൻ കോഡിനേറ്റർ ഷൈനി ജോസ് ആമുഖഭാഷണം നടത്തി. സ്കിൽ ഡെവലപ്പ് മെൻ്റ് കോഡിനേറ്റർ ജെസ്റ്റിൻ ലൂക്കോസ് , സസ്സ്റ്റൈനബിൾ ബാങ്ക് പ്രതിനിധി മനു ബേബി PLO ഗ്രാമീണ വായനശാല പ്രോഗ്രാം കോഡിനേറ്റർമാരായ മായ ഗോപിനാഥ് , ലിനി പ്രിജോ, ജീഷ്മ പ്രബിൻ ടോജോ തൊമ്മാന തുടങ്ങിയവർ സംസാരിച്ചു.
സംഗീത ബോബി ക്ലാസ്സുകൾ നയിച്ചു. ഒരു വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച PLO ഗ്രാമീണ വായനശാല പുതിയ മേഖലകളിലേക്ക് കാൽ എടുത്തു വെയ്ക്കുന്നതിൻ്റെ ഭാഗമായിട്ടാണ് പരിശീലനം സംഘടിപ്പിച്ചത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com