കഥയറിയാതെ ഇനി ആട്ടം കാണേണ്ടി വരില്ല. വടക്കുംകര ഗവ. യു.പി സ്കൂളിൽ കഥകളി ശിൽപശാല നടത്തി

അരിപ്പാലം : കഥയറിയാതെ ഇനി ആട്ടം കാണേണ്ടി വരില്ല. കഥകളി ആശാന്മാരടങ്ങുന്ന പത്തംഗ സംഘം വിദ്യാലയത്തിൽ വന്ന് കഥകളിയെ പരിചയപ്പെടുത്തുന്ന പരിപാടി ശ്രദ്ധേയമായി. പെരിങ്ങോട്ടുകര സർവ്വതോഭദ്രം കലാ കേന്ദ്രം ആവണങ്ങാട്ട് കളരിയിലെ കലാനിലയം ഗോപിയാശാൻ്റെ നേതൃത്വത്തിലാണ് സംഘം വിദ്യാലയത്തിലെത്തിയത്. കഥകളി വേഷം കെട്ടി ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം എന്നിവയുടെ അകമ്പടിയോടെ കുട്ടികൾക്ക് പഠിക്കാനുള്ള പാഭോഗങ്ങളെ ദൃശ്യവത്കരിച്ചത് ചേതോഹരമായി. നവരസങ്ങളും, മുദ്രകളും അഭിനയിച്ച് കാണിച്ച് തുടങ്ങിയ സോദാഹരണ ശിൽപശാലയിൽ ഒട്ടേറെ കഥാമുഹൂർത്തങ്ങൾ കലാകാരന്മാർ രംഗത്താവിഷ്കരിച്ചു. കുട്ടികളുന്നയിച്ച സംശയങ്ങൾക്ക് കലാസംഘം വിശദീകരണം നൽകി.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുധാ ദിലീപ് ഉദ്ഘാടനം ചെയ്ത ശിൽപശാലയിൽ പി.ടി.എ. പ്രസിഡൻ്റ് എം.എ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാ. ചെയർമാൻ കത്രീനാ ജോർജ്ജ്, യമുനാ രമേഷ്, പി.കെ.ഷാജു, ജസ്റ്റീന ജോസ്, ലാലി പി.സി എന്നിവർ ആശംസകൾ നേർന്നു. പ്രധാനാധ്യാപകൻ ടി.എസ്.സജീവൻ സ്വാഗതവും മേരി ഡിസിൽവ നന്ദിയും പറഞ്ഞു.

കഥകളി ശിൽപശാലക്ക് സുബ്രമു ഹ്ണ്ണ്യൻ എമ്പ്രാന്തിരി, കലാനിലയം മനോജ്, സർവ്വതോ ഭദ്രം ലിൻസി , സർവ്വതോ ഭദ്രം ആര്യ,കലാനിലയം പ്രകാശൻ, ദീപക്,നിധിൻ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page