സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ഡിസംബർ 18,19, 20 തിയ്യതികളിൽ നഗരസഭാ ടൌൺ ഹാളിൽ

ഇരിങ്ങാലക്കുട : മധുരൈയിൽ വെച്ച് 2025 ഏപ്രിൽ 2 – 6 വരെ ചേരുന്ന സി.പി ഐ എം 24-ാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഏരിയയിലെ ബ്രാഞ്ച് സമ്മേളനങ്ങളും 14 ലോക്കൽ സമ്മേളനങ്ങളും പൂർത്തീകരിച്ച് ഡിസംബർ 18, 19, 20 തിയ്യതികളിൽ ഏരിയ സമ്മേളനം ചേരുന്നു. 18 നും 19നും സഖാവ് സിതാറാം യച്ചൂരി നഗറിലാണ് (മുനിസിപ്പൽ ടൗൺ ഹാൾ ) പ്രതിനിധി സമ്മേളനം.



18 ന് രാവിലെ 9.30 ന് പതാക ഉയർത്തും. 10 ന് ജില്ല സെക്രട്ടറി എം എം വർഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രിയും ജില്ലാ കമ്മിറ്റി അംഗവുമായ ഡോ. ആർ ബിന്ദു, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി കെ ഷാജൻ, കെ കെ രാമചന്ദ്രൻ എം എൽ എ എന്നിവർ പങ്കെടുക്കും. പ്രവർത്തന റിപ്പോർട്ട് അവതരണവും ചർച്ചയും നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.



19നും പ്രതിനിധി സമ്മേളനം തുടരും. ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുക്കും. 20 ന് വൈകീട്ട് 4 ന് ഠാണാവിൽ നിന്ന് ചുവപ്പ് വളണ്ടിയർ മാർച്ചും ബഹുജന പ്രകടനവും തുടങ്ങും. സ . കോടിയേരി ബാലകൃഷ്ണൻ നഗറിൽ ( ടൗൺ ഹാൾ അങ്കണം) പൊതുസമ്മേളനം ചേരും.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി സ. എം എം വർഗീസ്, മന്ത്രി ആർ ബിന്ദു, പി കെ ഷാജൻ, കെ കെ രാമചന്ദ്രൻ എം എൽ എ എന്നിവർ സംസാരിക്കും.



സമ്മേളനത്തിൻ്റെ ഭാഗമായി അനുബന്ധ പരിപാടികൾ നടന്നുവരികയാണ്. വികസന സെമിനാർ, കൈ കൊട്ടികളി മത്സരം , ഷൂട്ടൗട്ട് ടൂർണമെൻ്റ് എന്നിവ പൂർത്തിയായി. അയ്യങ്കാളി സ്ക്വയറിൽ 16 ന് 4 30 ന് ആർക്കും പാടാം പാട്ടുകൂട്ടവും, 17 ന് 4.30 ന് കലാസന്ധ്യയും നടത്തും. 18 ന് രാത്രി 8ന് ടൗൺ ഹാൾ അങ്കണത്തിൽ മ്യൂസിക് നൈറ്റ് നടക്കും.



ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വി.എ മനോജ് കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട്, അഡ്വ. കെ.ആർ വിജയ, ഏരിയ സെന്റർ നേതാക്കളായ കെ സി പ്രേമരാജൻ, ഡോ. കെ പി ജോർജ് , ടി ജി ശങ്കരനാരായണൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page