കാട്ടൂർ : ഡിസംബർ 18 ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് കാട്ടൂർ പോംപൈ സെന്റ് മേരിസ് എൽ.പി സ്കൂളിൽ അറബി സ്‌കൂൾ പതിപ്പ് പ്രകാശനം ചെയ്തു. മൂന്നാം ക്ലാസിലെ മൻസൂർ അലി എന്ന വിദ്യാർത്ഥിയാണ് പതിപ്പ് തയ്യാറാക്കിയത്. ഹെഡ്‌മിസ്ട്രസ് ലക്ഷ്മി ടീച്ചർ പ്രകാശനം നിർവഹിച്ചു. അറബിക് അധ്യാപകനായ അനസ് മാസ്റ്റർ അന്താരാഷ്ട്ര അറബി ഭാഷാദിനത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് നൗഷാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എന്റെ സ്നേഹഭാഷ അറബി എന്ന വിഷയത്തിൽ ചിത്രരചനയും കളറിങ് മത്സരവും നടത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com