ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് കെഎസ്യു ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എം.പി ജാക്സൺ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. കെഎസ്യു ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡണ്ട് ഫെസ്റ്റിൻ ഔസേഫ് അധ്യക്ഷത വഹിച്ചു.
പ്രതിഷേധ മാർച്ചിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിഥുൻ മോഹൻ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലുക്കാരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, മണ്ഡലം പ്രസിഡണ്ട് അബ്ദുൽ ഹഖ് മാഷ്, മുൻ ബ്ലോക്ക് പ്രസിഡന്റ് ടി.വി ചാർലി,
കെഎസ്യു ജില്ല ഭാരവാഹികളായ റൈഹാൻ ഷഹീർ, അഹ്സാൻ ഷേക്ക്, നെജിൻ ജോസഫ്, ഗണേഷ് ആറ്റൂർ, സാരംഗ് തിരുവല്ലാമല, പ്രണവ് പ്രിൻസ്, ആദിത്യൻ, ബ്രഹ്മദത്തൻ, നിഹാൽ, റഹ്മാൻ, ആഷിക്ക് ജോസ്, ഷാജി മോഹൻ, ഗണശാം, ഗിഫ്സൺ ബിജു യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാരായ ജോമോൻ മണാത്ത്, സഞ്ജയ് ബാബു, ശരത് ദാസ് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

