ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ കരകൗശല ഉല്പന്ന നിർമ്മാണ ശില്പശാല

ആനന്ദപുരം : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ തൃശൂർ ഹാൻ്റി ക്രാഫ്റ്റ് സർവ്വീസ് സെൻററിൻ്റെ ആഭിമുഖ്യത്തിൽ കരകൗശല ഉല്പന്ന നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് ടി.എസ് മനോജ് കുമാർ അധ്യക്ഷനായി പ്രശസ്ത ശില്പി വി.കെ രാജൻ ശില്പശാല ഉദ്ഘാടനം ചെയ്തു.



തൃശ്ശൂർ ഹാൻറി ക്രാഫ്റ്റ് അസി. ഡയറക്ടർ ദർശന രാഘവൻ മുഖ്യപ്രഭാഷണം നടത്തി. മാനേജ്മെൻറ് പ്രതിനിധി എ എൻ വാസുദേവൻ, പ്രിൻസിപ്പാൾ കെ.പി ലിയോ ഹെഡ്മാസ്റ്റർ ടി. അനിൽകുമാർ, പി.ടി.എ വൈസ് പ്രസിഡൻറ് അമ്പിളി ലിജോ അധ്യാപകരായ ടെസ്സി എം. മൈക്കിൾ, ബി.ബിജു, സംഗീത ചന്ദ്രൻ, ആൻ സോണിയ സണ്ണി , ഹാൻ്റി ക്രാഫ്റ്റ് സെൻറർ അക്കൗണ്ടൻറ് കെ ജി വിനോദൻ എന്നിവർ പ്രസംഗിച്ചു.



വിവിധ കലാകരൻന്മാരുടെ നേതൃത്വത്തിൽ മൂന്ന് ദിനങ്ങളിൽ കുട്ടികൾക്ക് പരിശീലനവും വിപണനവും മേളയുടെ ഭാഗമായി നടക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page