ചന്ദ്രേട്ടൻ്റെ സ്മരണയ്ക്കായി “ചന്ദ്രപ്രഭ” പുരസ്കാരവുമായി ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ്

ഇരിങ്ങാലക്കുട : കലാസാംസ്കാരിക മേഖലകളിൽ പതിറ്റാണ്ടുകൾനീണ്ട സംഘാടകമികവ് പുലർത്തുകയും, പ്രയോക്താക്കൾക്കും അനുവാചകർക്കും ആതിഥേയർക്കും സർവ്വോപരി, കലയ്ക്കും കാലത്തിൻ്റെ വക്താവായി അനുഗുണമായ പരിപോഷണങ്ങൾ നല്കുകയും ചെയ്ത പൊതുസ്വീകാര്യനായ വ്യക്തിക്ക് “ചന്ദ്രപ്രഭ” പുരസ്കാരവുമായി ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ്.



ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ ആരംഭകാലം മുതല്ക്കേ സർവ്വസ്വമായി വർത്തിച്ചിരുന്ന അദ്ദേഹത്തിൻ്റെ സ്മരണ നിത്യദീപ്തമായി നിലനിർത്തുന്നതിന് വേണ്ടിയാണ് ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് “ചന്ദ്രപ്രഭ” എന്നപേരിൽ ഒരു പുരസ്ക്കാരം ഏർപ്പെടുത്തിയത്.



2022ലെ മഹാനവമി ദിവസമാണ് കെ വി ചന്ദ്രൻ വാരിയർ നമ്മെ വിട്ടുപോയത്. അതത് വർഷങ്ങളിൽ മഹാനവമിദിവസംതന്നെ പുരസ്ക്കാരം പ്രഖ്യാപിച്ച്, ക്ലബ്ബിൻ്റെ വാർഷികദിനത്തിൽ സമർപ്പിക്കും എന്ന് ക്ലബ് പ്രസിഡന്റ് രമേശൻ നമ്പീശൻ, സെക്രട്ടറി അഡ്വ. രാജേഷ് തമ്പാൻഎന്നിവർ അറിയിച്ചു.

കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോക്ടർ ടി കെ നാരായണൻ (ചെയർമാൻ), പദ്മ ശ്രീ പുരസ്‌കൃതൻ പെരുവനം കുട്ടൻമാരാർ (മുഖ്യ ഉപദേഷ്ടാവ്), ഡോ. നാരായണൻ പിഷാരടി, അനിയൻ മംഗലശ്ശേരി, രമേശൻ നമ്പീശൻ, അഡ്വ. രാജേഷ് തമ്പാൻ, ടി നന്ദകുമാർ എന്നിവരടങ്ങുന്ന ഏഴംഗ പുരസ്ക്കാര നിർണ്ണയസമിതിയെ ക്ലബ്ബ് ഏർപ്പെടുത്തിയിട്ടുണ്ട്.

Irinjalakuda Dr. K.N. Pisharody Memorial Kathakali Club presents "Chandraprabha" award in memory of Chandran warrier

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page