ഇരിങ്ങാലക്കുട : 2026 ഫെബ്രുവരി 10, 11, 12 തിയതികളിലായി നടത്തപ്പെടുന്ന ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റിന്റെ സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം സെന്റ് തോമസ് കത്തിഡ്രൽ വികാരി ഡോ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു. ടൗൺ അമ്പ് കമ്മറ്റി പ്രസിഡന്റ് റെജി മാളക്കാരൻ അധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ ജിക്സൺ മങ്കിടിയാൻ, സെക്രട്ടറി ബെന്നി വിൻസെന്റ്, ട്രഷറർ വിൻസൻ കോമ്പാറക്കാരൻ, പ്രോഗ്രാം കമ്മറ്റി കൺവീനർ ടെൽസൺ കോട്ടോളി, പബ്ലിസിറ്റി കൺവീനർ അഡ്വ. ഹോബി ജോളി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടൻ മാർക്കറ്റിലെ സിനിയർ അംഗം ഔസേപ്പുണ്ണി ആലുക്കൽ എന്നിവർ സംസാരിച്ചു.
ജീവ കാരുണ്യ പ്രവർത്തകൻ ബാബു കാച്ചപ്പിള്ളി ആദ്യ സംഭാവന നൽകി. ജോജു പള്ളൻ, പോളി കോട്ടോളി, ഡയസ് ജോസഫ്, ജോബി അക്കരക്കാരൻ, ജോയ് ചെറയാലത്ത്, സേവ്യർ കോട്ടോളി, ലാൽ കിഴക്കേപ്പിടിക, ഷാജു പന്തല്ലിപാടൻ എന്നിവർ നേതൃത്വം നൽകി..
ഫെബ്രുവരി 10, 11, 12, തിയതികളിലായി ഇരിങ്ങാലകുടയിൽ നടത്തപ്പെടുത്തുന്ന ടൗൺ അമ്പ് ഫെസ്റ്റിന്റെ ഭാഗമായി പതിനായിരം ദീപങ്ങൾ തെളിയിച്ച് കൊണ്ട് ഇരിങ്ങാലക്കുട അയ്യൻകാവ് മൈതാനിയിൽ നിസാർ അഷറഫിന്റെ നേതൃത്വത്തിൽ വിശ്വസാഹോദര്യ ദീപ പ്രോജ്വലനവും ഉണ്ടായിരിക്കും. ടൗൺ അമ്പ് ഫെസ്റ്റിനോടനുബനിധി ച് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുെടെ ഉദ്ഘാടനം ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നിർവഹിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

