ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഭൗതികശാസ്ത്ര രണ്ടാം വർഷ വിദ്യാർത്ഥികൾക്കായി പ്രവൃത്തി പരിചയ ശില്പശാല സംഘടിപ്പിച്ചു. പഠനത്തിനോടൊപ്പം വിദ്യാർത്ഥികളിലെ പ്രായോഗിക അഭിരുചി വളർത്തുന്നതിനായി കോളേജിലെ ഫിസിക്സ് വിഭാഗം ആണ് എൽ ഇ ഡി നക്ഷത്ര നിർമാണത്തിന് മുൻകൈ എടുത്തത്.
മൂന്നു ദിവസങ്ങളിലായി നടന്ന ശില്പശാലയ്ക്ക് അസി. പ്രൊഫ. സ്റ്റിജി ജോസ് നേതൃത്വം നൽകി. വർക്ക്ഷോപ്പിലൂടെ നിർമിച്ച നക്ഷത്രങ്ങളുടെ വിൽപന കോളേജ് പ്രിൻസിപ്പൽ ഡോ. ഫാ. ജോളി ആൻഡ്രൂസ് മാള കാർമ്മൽ കോളേജ് പ്രിൻസിപ്പൽ ഡോ. സി. റീന റാഫേലിനു കൈമാറികൊണ്ട് ഉൽഘാടനം നിർവഹിച്ചു.
ഫിസിക്സ് വിഭാഗം തലവൻ പ്രൊഫ. ഡോ. സുധീർ സെബാസ്റ്റ്യൻ പ്രായോഗിക പരിശീലനത്തിൻ്റെ പ്രധാന്യത്തെ പറ്റി വിദ്യാർത്ഥികളോട് സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

