ആഹ്ലാദ പ്രകടനത്തിനിടയിൽ കാറളത്ത് ബി.ജെ.പി പ്രവർത്തകന് കുത്തേറ്റു – അക്രമം നടത്തിയത് ഡി.വൈ.എഫ്.ഐ യെന്ന് ബി.ജെ.പി

കാറളം : കാറളം പഞ്ചായത്ത് ആഹ്ലാദ പ്രകടനത്തിനിടയിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു. ആഹ്ലാദപ്രകടനത്തിനിടയിലേയ്ക്ക് ഡിവൈഎഫ്ഐ സംഘം പാഞ്ഞ് കയറി വിഷ്ണുവിനെ കുത്തുകയായിരുന്നു എന്ന് ബി.ജെ.പി പത്രക്കുറിപ്പിൽ അറിയിച്ചു. കുത്തേറ്റ വിഷ്ണുവിനെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കുന്ന ഡി വൈ എഫ് ഐ കാർക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്നും ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുകുമെന്നും പത്രകുറിപ്പിൽ ബിജെപി പഞ്ചായത്ത് നേതൃയോഗം ആവശ്യപ്പെട്ടു.

ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, ജില്ലാ സെക്രട്ടറി ശ്യാംജി മാടത്തിങ്കൽ, മണ്ഡലം വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കോവിൽപറമ്പിൽ, പ്രിയ അനിൽ ,സുഭാഷ് പുല്ലത്തറ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page