ഇരിങ്ങാലക്കുട : കൂടിയാട്ട മഹോത്സവത്തിൻ്റെ ആറാം ദിവസമായ ചൊവ്വാഴ്ച തോരണയുദ്ധം രണ്ടാം ദിവസത്തെ കൂടിയാട്ടം അരങ്ങേറും ഉദ്യാനം നശിപ്പിച്ച വാനരത്തിനെ കൊല്ലാൻ രാവണൻ പറഞ്ഞയക്കുന്ന രാക്ഷസരെ ഹനുമാൻ കൊല്ലുന്നു രാവണ പുത്രനായ അക്ഷകുമാരനേയും കൊല്ലുന്ന കുരങ്ങിനെ ഇന്ദ്രജിത്ത് ബന്ധിക്കുന്നതുമാണ് കഥ.
ഒന്നാം ദിവസത്തെ കൂടിയാട്ടത്തിൽ ശങ്കുകർണ്ണനായി ഗുരുകുലം കൃഷ്ണദേവ്, വിജയയായി ഗുരുകുലം ഗോപിക, രാവണനായി ഗുരുകുലം തരുൺ എന്നിവർ രംഗത്തെത്തി.
മിഴാവിൽ കലാമണ്ഡലം ഹരിഹരൻ കലാമണ്ഡലം നാരായണൻ നമ്പ്യാർ കലാ മണ്ഡലം രവികുമാർ കലാമണ്ഡലം വിനീഷ് ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ താളം ഗുരുകുലം അതുല്യ ഗുരുകുലം അക്ഷര ഗുരുകുലം വിഷ്ണുപ്രിയ ഗുരുകുലം ഋതു ചമയംകലാനിലയം ഹരിദാസ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

