ചന്ദ്രിക എജ്യൂക്കേഷണൽ ട്രസ്റ്റ് ഇരിങ്ങാലക്കുട – എസ്.എൻ സ്കൂളുകളുടെ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും

ഇരിങ്ങാലക്കുട : ചന്ദ്രിക എജ്യൂക്കേഷണൽ ട്രസ്റ്റ് ഇരിങ്ങാലക്കുട -എസ് എൻ സ്കൂളുകളുടെ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. പ്രശസ്ത കവിയും പത്രപ്രവർത്തകനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പ്രൊഫ. കെ.വി രാമകൃഷ്ണൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം.പി ജാക്സൺ അധ്യക്ഷത വഹിച്ചു.

യുവ ഗായകൻ, ഫിനൂബിൻ ലിറീഷ് (ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ഫെയിം, ഏഷ്യാനെറ്റ്‌ മൈലാഞ്ചി റണ്ണർ അപ്പ്‌, അസി. പ്രൊഫ. വിഷൻ അക്കാദമി,കൊച്ചി) മുഖ്യാതിഥിയായിരുന്നു.

സംസ്ഥാന തല മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കും അധ്യാപികക്കുമുള്ള സമ്മാനദാനം പ്രൊഫ. കെ വി രാമകൃഷ്ണൻ നിർവ്വഹിച്ചു. എസ് എൻ സ്കൂൾ കറസ്‌പോണ്ടന്റ് മാനേജർ പി കെ ഭരതൻ മാസ്റ്റർ അനുഗ്രഹഭാഷണം നടത്തി.

ഹൈസ്കൂൾ വിഭാഗം ഹെഡ്മിസ്ട്രസ്സ് അജിത പി എം, യു പി വിഭാഗം അധ്യാപിക അജിത പി എന്നിവർക്ക് യാത്രയയപ്പ് നടത്തി. ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പാൾ സിൻല സി ജി സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി സിന്ധു എം ചന്ദ്രൻ വാർഷികറിപ്പോർട്ട് അവതരിപ്പിച്ചു.

ഹൈസ്കൂൾ വിഭാഗം അധ്യാപിക കവിത പി വി, പി ടി എ പ്രസിഡന്റ്‌ കുമാരൻ എ.സി, വാർഡ് കൗൺസിലർ സുരഭി വിനോദ് എന്നിവർ യാത്രാമംഗളം നേർന്നു. എൽ പി വിഭാഗം ഹെഡ്മിസ്ട്രസ്സ് ഗോൾഡ എൻ ബി നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page