കല്ലേറ്റുംകര : കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തിൽ ജനുവരി 26, 27, 28 തിയ്യതികളിലായി ഉണ്ണിശോയുടെയും, വിശുദ്ധ കൊച്ചുത്രേസ്യായുടെയും, രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിൻറയും തിരുന്നാൾ നടത്തുന്നു. ഇത്തവണ തിരുന്നാളിന് 333 വനിതാ പ്രസുദേന്തിമാരാണ് നേതൃത്വം നൽകുന്നത് എന്ന പ്രതേകതയും ഉണ്ട്.
ജനുവരി 18 ന് പ്രസുദേന്തി വാഴ്ച നടത്തുകയും തുടർന്ന് പാദുവായിൽ നിന്നും കൊണ്ടുവന്ന വിശുദ്ധ അന്തോണിസ് പുണ്യവാളെൻറ അഴുകിയ ശരീരത്തിൻറെ തിരുശേഷിപ്പ് ആഘോഷമായി ദേവാലയത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. തുടർന്ന് മെററ്റ്. റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ തിരുന്നാൾ കൊടിയേറ്റം നിർവഹിക്കുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു.
ജനുവരി 25 ഞായറാഴ്ച്ച വൈകീട്ട് 7 മണിക്ക് ഉന്നതവിദ്യാഭ്യാസ, സാമൂഹിക വകുപ്പ് മന്ത്രി, ഡോ ആർ. ബിന്ദു ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കുന്നു, തുടർന്ന് ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റോസിലി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യുന്ന മതമൈത്രി സംഗമത്തിൽ ആളൂർ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻറ് പി. സി. ഷണ്മുഖൻ, ആളൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് കെ. ആർ. ജോജോ, ആളൂർ ഗ്രാമപഞ്ചായത്ത് 20 വാർഡ് മെമ്പർഡെയ്സി വർഗ്ഗീസ്, ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ, കല്ലേറ്റുംകര മഹല്ല് കമ്മിറ്റി പ്രസിഡൻറ് എം. എസ്. അസനാർ, കല്ലേറ്റുംകര നഗർണിമന നാരായണൻ നമ്പൂതിരി എന്നിവർ പങ്കെടുക്കുമെന്ന് വാർത്ത സമ്മേളനത്തിൽ സംഘാടകർ അറിയിച്ചു.
ജനുവരി 26 തിങ്കളാഴ്ച്ച അമ്പുതിരുന്നാൾ ദിനത്തിൽ രാവിലെ 7 മണിക്ക് സെൻറ്. ജെയിംസ് ഹോസ്പിറ്റൽ അസി. ഡയറക്ടർ ഫാ. നവീൻ ഊക്കൻ വി. കുർബാന അർപ്പിക്കുകയും തുടർന്ന് ഉണ്ണീശോയുടെ അത്ഭുത തിരുസ്വരൂപം അൾത്താരയിൽ നിന്ന് താഴെയിറക്കി നേർച്ചപന്തലിൽ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. തുടർന്ന് വീടുകളിലേക്ക് അമ്പ് എഴുന്നളിപ്പ്. രാത്രി 11 മണിക്ക് തേരുകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ അമ്പ് ദേവാലയത്തിൽ സമാപിക്കുന്നു.
തിരുന്നാൾ ദിനമായാ ജനുവരി 27 ചൊവാഴ്ച്ച രാവിലെ 10 മണിക്ക് ആഘോഷമായ തിരുന്നാൾ കുർബാനക്ക് തുമ്പൂർ ഇടവക വികാരി, ഫാ. സിബു കള്ളാപറമ്പിൽ കാർമികത്വം വഹിക്കുകയും, സെൻറ്. ജെയിംസ് ഹോസ്പിറ്റൽ ചാലക്കൂടി ഡയറക്ടർ ഡോ. ആൻറു ആലപ്പാടൻ സന്ദേശം നൽകുകയും ചെയ്യും.
അന്നേദിവസം വൈകീട്ട് 3 മണിക്ക് ഇടവകയിൽ നിന്നുള്ള വൈദികരുടെ കാർമികത്വത്തിൽ വി. കുർബാന ഉണ്ടായിരിക്കും. തുടർന്ന് പള്ളിയിൽ നിന്നും ആരംഭിച്ച് കല്ലേറ്റും കരയുടെ നഗരവീഥികളെ അനുഗ്രഹീതമാക്കിക്കൊണ്ട് നീങ്ങുന്ന തിരുന്നാൾ പ്രദക്ഷിണം വൈകിട്ട് 7 മണിക്ക് ദേവാലയത്തിൽ സമാപിക്കുന്നു. തുടർന്ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം നടക്കും.
ശേഷം, കണ്ണുകൾക്ക് കൗതുകവും, കാതുകൾക്ക് ഇമ്പവും നൽകുന്ന ലേസർ മാപ്പിങ്ങ് ലൈറ്റ് ആൻറ് സൗണ്ട് ഷോ നടക്കും.
28-ാം തിയ്യതി ബുധനാഴ്ച രാവിലെ 6:30 ന് പരേതർക്കുവേണ്ടിയുള്ള അനുസ്മരണ ബലിയും ഒപ്പീസും നടത്തുന്നു.
ഉച്ചതിരിഞ്ഞ് 2:30 ന് ഇടവകയിലെ സമർപ്പിതരുടെ സംഗമം നടക്കുന്നു. ടൗൺ അമ്പ് പ്രദക്ഷിണം 3 മണിക്ക് ദേവാലയത്തിൽ നിന്നും ഇറങ്ങി രാത്രിയിൽ പളളിയിൽ സമാപിക്കുന്നു. വൈകിട്ട് 7 മണിക്ക് പള്ളിയങ്കണത്തിൽ ബീ പോസിറ്റിവ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഫെസ്റിവൽ ഉണ്ടായിരിക്കും.
തിരുന്നാൾ ജനറൽ കൺവീനർ .ജോബി മാത്യു തണ്ടിയേക്കൽ, ജോയിൻറ് കൺവീനേഴ്സ്.ജോസ് മാത്യു കുഴിവേലി, ചിറയത്ത് ചെമ്പൻ വറീത് ജോസ് എന്നിവരുടെ നേത്യത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ, തിരുന്നാൾ ജനറൽ കൺവീനർ .ജോബി മാത്യു തണ്ടിയേക്കൽ, ട്രസ്റ്റി ജോസ് മാത്യു കുഴിവേലി, പബ്ലിസിറ്റി കൺവീനർ ദിവ്യ ഷിജോ പൊഴോലിപറമ്പിൽ, അസിസ്റ്റന്റ് വികാരി ഫാ ജിതിൻ പുന്നശ്ശേരി, ട്രസ്റ്റി ജോസ് ചെമ്പൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

