ഇരിങ്ങാലക്കുട : ചെറുതൃക്കോവിൽ ക്ഷേത്രക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീ കൂടൽമാണിക്യം കൊട്ടിലാക്കൽ പറമ്പിൽ മെയ് 31 ന് വൈകീട്ട് നടക്കുന്ന നന്ദഗോവിന്ദം ഭജൻസിൻ്റെ സാന്ദ്രാനന്ദലയം പരിപാടിയുടെ ആദ്യ സ്‌പോൺസർഷിപ് സ്വീകരണ ചടങ്ങ് നടന്നു.
ഇരിങ്ങാലക്കുട ഷോപ്പേഴ്‌സ് മാർട്ട്ന് വേണ്ടി ഭാസ്കര വാരിയർ, ഭാസിരാജ്, ഉണ്ണിരാജ് എന്നിവർ നൽകിയ സ്‌പോൺസർഷിപ് ക്ഷേത്രത്തിലെ മേൽശാന്തി നാരായണൻ നമ്പൂതിരിയും ശ്രീ കൂടൽമാണിക്യം ദേവസ്വം മാനേജ്‌മന്റ് കമ്മിറ്റി അംഗം അജയകുമാറും ചേർന്ന് സ്വീകരിച്ചു.
ചെറുതൃക്കോവിൽ ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിൽ കെ ആർ സുബ്രഹ്മണ്യൻ്റെ വക വഴിപാട് സമർപ്പണവും നടന്നു. ക്ഷേത്ര ക്ഷേമ സമിതി സെക്രട്ടറി സി. ജയശങ്കർ, ട്രഷറർ ജയരാമൻ, കോഡിനേറ്റർ ഇൻ ചാർജ് പുരുഷോത്തമൻ, കൊച്ചുഗോവിന്ദൻ മാഷ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
നന്ദഗോവിന്ദം ഭജൻസിൻ്റെ മെയ് മെയ് 31ന് സാന്ദ്രാനന്ദലയം പരിപാടിയെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് 9995894419 9846564868 8593888090
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

