ചലച്ചിത്രം : 2025 ലെ അന്തർദേശീയ ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടിയ ചെക്ക് ചിത്രം ” ബ്രോക്കൻ വോയ്സസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 15 വെള്ളിയാഴ്ച സ്‌ക്രീൻ ചെയ്യുന്നു. പന്ത്രണ്ട് വയസ്സുള്ള ഗായിക കരോലിന തൻ്റെ സഹോദരിയോടൊപ്പം പെൺകുട്ടികളുടെ ഗായക സംഘത്തിൽ ചേരുന്നതും ഗായകസംഘത്തിൻ്റെ അധ്യാപകൻ്റെ ശ്രദ്ധ നേടിയെടുക്കുന്നതും തുടർന്ന് ഉടലെടുക്കുന്ന സംഭവങ്ങളുമാണ് 104 മിനിറ്റുള്ള ചിത്രം പറയുന്നത്.
1973 ൽ ചെക്കോസ്ലാവാക്യയിൽ രൂപീകരിക്കുകയും ആഗോള ശ്രദ്ധ നേടുകയും വിവാദങ്ങളെ തുടർന്ന് 2011 ൽ പിരിച്ച് വിടുകയും ചെയ്ത ഗായകസംഘത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രദർശനം റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ വൈകീട്ട് 6 ന്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





